• Logo

Allied Publications

Europe
അയര്‍ലന്‍ഡ് മള്‍ട്ടി കള്‍ച്ചറല്‍ ഡേ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെണ്ടമേളവും നൃത്തവും അവതരിപ്പിക്കും
Share
ഡബ്ളിന്‍: സൌത്ത് ഡബ്ളിന്‍ കൌണ്ടി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സോഷ്യല്‍ ഇന്‍ക്ളൂഷന്‍ മള്‍ട്ടി കള്‍ച്ചറല്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരതത്തെ പ്രതിനിധീകരിക്കും. 25ലേറെ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പങ്കെടുക്കും.

ബിജു വൈക്കത്തിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തില്‍ ഡബ്ളിനിലെ അനുഗ്രഹീത കലാകാരന്‍ ഫാ. ജോസഫ് വെള്ളനാലും ചെണ്ടയില്‍ താളപ്പെരുക്കം തീര്‍ക്കും. ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലയ്ക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയി കുടിയിരിക്കില്‍, ബെന്നി ജോസ് എന്നിവരും ചെണ്ടമേളം ടീമിലുണ്ട്. ഇതാദ്യമായാണ് കൌണ്‍സില്‍ നടത്തുന്ന പരിപാടിയില്‍ ചെണ്ടമേളം സ്ഥാനംപിടിക്കുന്നത്. മുണ്ടും ജുബയും ധരിച്ചാണു മേളക്കാര്‍ താലാ സിവിക് തിയേറ്ററിലെ വേദിയിലെത്തുന്നത്. നവംബര്‍ 22നു ഞായറാഴ്ച രാത്രി എട്ടിനാണ് പരിപാടി.

നൃത്താധ്യാപകന്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 13 അംഗങ്ങളാണ് ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കേരള നടനം, കുച്ചിപ്പുടി തുടങ്ങിയവ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന ഡാന്‍സ് ഭാരതത്തിന്റെ പൌരാണികതയും, പ്രൌഢിയും വിളിച്ചോതുന്നതാണ്.

ഹണി ജോര്‍ജ്, ആന്‍ജലാ മേരി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷ്ലി ബിജു, റോസ് മേരി റോയി, റിയാ ഡൊമിനിക്, റിയാ സെബാസ്റ്യന്‍, ഹേമിയ ഹണി, ഹേമലിന്‍ സാജു, ആന്‍മേരി ജോയി, അലീഷാ ചാക്കോ, ലാമിയ ഹണി, നോലിന്‍ സാജു എന്നിവരാണ് ഡാന്‍സ് അവതരിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ദീപു ശ്രീധര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ