• Logo

Allied Publications

Europe
നോര്‍മയുടെ ചില്‍ഡ്രന്‍സ് ഡേ ദീപാവലി ആഘോഷങ്ങള്‍ പ്രൌഡോജ്വലമായി
Share
ലണ്ടന്‍: നോര്‍ത്ത് മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ചില്‍ഡ്രന്‍സ് ഡേ ദീപാവലി ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതല്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായ മുരുകേഷ് പനയറ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ദീപാലി ആഘോഷങ്ങളുടെ ഭാഗമായി വിളക്കുകള്‍ തെളിച്ചു. പാരിസിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് നിത്യശാന്തി നേര്‍ന്ന് ഒരു മിനിറ്റ് മൌനാചരണം നടത്തിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. മുരുകേഷ് പനയറ ദീപാവലിയെ കുറിച്ചും ചില്‍ഡ്രന്‍സ് ഡേയെക്കുറിച്ചും സ്വതസിദ്ധമായ ശൈലിയില്‍ ക്വിസുകള്‍ നയിച്ചു.

തുടര്‍ന്നു ജൂണിയര്‍, സബ് ജൂണിയര്‍, അഡള്‍ട്ട് എന്നീ വിഭാഗങ്ങളിലായി ഡ്രോയിംഗ് മത്സരവും കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ക്വിസ് മത്സരവും നടന്നു. ഷിന രമേഷ്, ഷാജി ജോര്‍ജ് തുടങ്ങിയവര്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ആസോസിയേഷന്റെ ക്രിസ്മസ് ആഘോഷം, ഫാമിലി ടൂര്‍ എന്നിവ ഉള്‍പ്പെടെ വരും വര്‍ഷത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ആയി ഷിന രമേഷിനെ തെരഞ്ഞെടുത്തു. വെടിക്കെട്ടോടെ ആഘോഷ പരിപാടികള്‍ പരിപാടികള്‍ സമാപിച്ചു.

സ്നിബു കുര്യന്‍ ഷിന രമേശ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും പ്രസിഡന്റ് സോണി ചാക്കോ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ