• Logo

Allied Publications

Europe
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
Share
ലണ്ടന്‍: യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യുകെ മലയാളികള്‍ക്കും പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. എല്ലാ വിഭാഗങ്ങളിലുമായി ഇത്തവണ ഇരുനൂറിലധികം രചനകളാണ് ലഭിച്ചത്. മത്സര രചനകളുടെ വിധി നിര്‍ണയിച്ചത് പ്രശസ്ത സാഹിത്യ പ്രതിഭകളായ പത്മഭൂഷണ്‍ കാവാലം നാരായണപണിക്കര്‍, പി.ജെ.ജെ ആന്റണി, ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ് കോയിപ്പള്ളി, മീര കമല എന്നിവരാണ്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള അവാര്‍ഡുകള്‍ നവംബര്‍ 21 നു ഹണ്ടിംഗ്ടണില്‍ നടക്കുന്ന യുക്മ ദേശീയ കലാമേളയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. യോഗ്യമായ രചനകള്‍ യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിനില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചിയുള്ള പ്രതിഭകളെ കണ്െടത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തിയ ഈ ഉദ്യമം ശ്ളാഘനീയമാണെന്നും ഇത്രയേറെ നിഷ്പക്ഷവും കൃത്യവുമായ വിധിനിര്‍ണയം അന്തിമമാണെന്ന് സാംസ്കാരിക വേദി കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം ജോര്‍ജ്, വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍, സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി, ജോയിപ്പാന്‍, ജോഷി പുലിക്കൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

മത്സര വിജയികള്‍

ലേഖനം (സീനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ബേസില്‍ ജോസഫ് (ന്യൂപോര്‍ട്ട്)
രണ്ടാം സ്ഥാനം: ഷേബാ ജയിംസ് (ലിങ്കണ്‍ ഷയര്‍)
മൂന്നാം സ്ഥാനം: ഡോ. ഷാഫി മുത്തലിഫ് (ഇപ്സ്വിച്ച്)

ലേഖനം (ജൂണിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ഏയ്ഞ്ചലിന്‍ അഗസ്റിന്‍ (വോക്കിംഗ്)
രണ്ടാം സ്ഥാനം: അലിക്ക് മാത്യു (ബെബിംഗ് ടണ്‍)
മൂന്നാം സ്ഥാനം: കെവിന്‍ ക്ളീറ്റസ് (ഗില്‍ഫോര്‍ഡ്)

കഥ (സീനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: ജുമൈത്സ് വു (അരുണ്‍ വിജയ് വി.സി., ഡോര്‍ക്കിംഗ്)
രണ്ടാം സ്ഥാനം: ഒരു മഴയുടെ ഓര്‍മയ്ക്കായ് (ബേസില്‍ ജോസഫ്, ന്യൂ പോര്‍ട്ട്)
മൂന്നാം സ്ഥാനം: ചെറുക്കന്‍ ഐടിയ (മാത്യു ഡോമിനിക്, സ്ളൌ)

കഥ (ജൂണിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: “ടൌശരശറല ക ചല്ലൃ ഠവല അിംലൃ” (ജെറിന്‍ ജേക്കബ്, സാലിസ് ബറി)

രണ്ടാം സ്ഥാനം: “ഠവല ജീംലൃ ീള എൃശലിറവെശു” (ഐവിന്‍ ജോസ്, ലണ്ടന്‍)

മൂന്നാം സ്ഥാനം: “ഠവല ഠൃശു ഛള ങ്യ ഘശളല” (കെവിന്‍ ക്ളീറ്റസ്, ഗില്‍ഫോര്‍ഡ്)

കവിത (സീനിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: മാതൃസ്മൃതി (ജോയ്സ് സേവ്യര്‍, ലീഡ്സ്)
രണ്ടാം സ്ഥാനം: ചുരുളുകള്‍ (ബേസില്‍ ജോസഫ്, ന്യൂ പോര്‍ട്ട്)
മൂന്നാം സ്ഥാനം: മടങ്ങി വരും നേരം (സുനി പൌലോസ്, സൌത്താംപ്ടണ്‍)

കവിത (ജൂണിയര്‍ വിഭാഗം)

ഒന്നാം സ്ഥാനം: “ടഹമ്ല ഠീ ഠവല ടീരശമഹ ങലറശമ” (ഏയ്ഞ്ചല്‍ കുരിയാക്കോസ്, അബറിറ്റ്സ്വിത്ത്)

രണ്ടാം സ്ഥാനം: “ഠവല ആമഹേേല ഛള ചശഴവാമൃല” (ഐവിന്‍ ജോസ്, ലണ്ടന്‍)

മൂന്നാം സ്ഥാനം: “ഘലമൃിശിഴ ഠീ ടംശാ” (ഏയ്ഞ്ചല്‍ ജേക്കബ്, സാലിസ്ബറി)

സാഹിത്യമത്സരങ്ങളുടെ വിധിനിര്‍ണയം നടത്തിയവര്‍ക്കും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച യുക്മ ദേശീയ, റീജണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്കാരികവേദി വൈസ് ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ സി.എ. ജോസഫ്, ജയപ്രകാശ് പണിക്കര്‍ സാഹിത്യവിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി എന്നിവര്‍ നന്ദി അറിയിച്ചു.

റീജണല്‍ കലാമേളകളിലും സാഹിത്യമത്സരങ്ങളിലും വിജയികളായവരും പങ്കെടുത്തവരും എല്ലാ യുകെ മലയാളികളും പങ്കെടുത്ത് യുക്മ ദേശീയ കലാമേള വന്‍വിജയമാക്കണമെന്ന് ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍, ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, ദേശീയ വൈസ് പ്രസിഡന്റും കലാമേള ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിലാസം: ങടഢ ചമഴമൃ, ട. കഢഛ ടലരീിറമ്യൃ ടരവീീഹ, ടമശി ക്ല, ഒശഴവ ഘല്യ, ഔിശിേഴറീിവെശൃല ജഋ27 6ഞഞ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.