• Logo

Allied Publications

Europe
മേക്ക് ഇന്‍ ഇന്ത്യയില്‍ ക്ളൌഡ്പാഡ്
Share
ലണ്ടന്‍: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആയിരം കോടിയുടെ വന്‍ നിക്ഷേപവുമായി ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ളൌഡ്പാഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് രംഗത്ത്.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് ആഗോള വിപണിയിലെത്തിക്കുന്ന പദ്ധതിയാണ് ക്ളൌഡ്പാഡ് ആവിഷ്കരിച്ചിരിക്കുന്നത്. ഡിസൈന്‍ ഇന്‍ യുകെ മേക്ക് ഇന്‍ ഇന്ത്യ എന്നാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ ടാബ്ളറ്റ്, വാച്ച് എന്നിവയുടെ നിര്‍മാണ കേന്ദ്രം ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

യുകെ ടെക്നോളജി എക്സിബിഷനില്‍ 4 ജി ടാബും സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൌത്ത് ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി മേധാവിയും മലയാളികളുമായ അഭിഷേക്, ആരോമല്‍ എന്നിവര്‍ പറഞ്ഞു. ആദ്യമായാണ് സൌത്ത് ഇന്ത്യയില്‍ ടാബ്ളറ്റ്, സ്മാര്‍ട്ട് വാച്ച് എന്നിവയുടെ നിര്‍മാണ കേന്ദ്രം ആരംഭിക്കുന്നതെന്നും മിഡില്‍ ഈസ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിപണിയിലേക്ക് ആവശ്യമായ ടാബ്ളറ്റും സ്മാര്‍ട്ട് വാച്ചുമാണ് ചെന്നെയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ നിന്നും ഉത്പാദിപ്പിക്കുകയെന്നും അവര്‍ പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം. പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ആരംഭിക്കും. നിലവില്‍ ബംഗളൂരു, ഹോങ്കോംഗ്, ലണ്ടന്‍, ദുബായി എന്നിവിടങ്ങളിലാണ് ക്ളൌഡ് പാഡിനു ഓഫീസുകള്‍ ഉള്ളത്. 2020 ഓടെ ആഗോളതലത്തില്‍ വലിയ പദ്ധതികള്‍ക്കാണ് കമ്പനി രൂപം കൊടുത്തിട്ടുള്ളത്. ഇന്തയിലെ കമ്പനിയുടെ ആസ്ഥാനം കൊച്ചിയാണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.