• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് കേരള പിറവി ആഘോഷിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ചു കേരളപിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തടര്‍ന്നു കേരള പിറവിയെ പ്രതിപാദിച്ച് 'ഐക്യകേരളം അറുപതാം വര്‍ഷം' എന്ന ഒരു പത്രലേഖനം ആന്‍ണി തേവര്‍പാടം വായിച്ചു. മാത്യു കൂട്ടക്കര മലയാള ശ്രേഷ്ഠ ഭാഷയെക്കുറിച്ചും, കുമാരനാശാന്‍ കവിതകളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് എന്റെ കേരളം അന്നും ഇന്നും എന്ന കവിത പാടി.

തുടര്‍ന്നുകേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങള്‍ വസ്തുനിഷ്ഠവുമായ ചര്‍ച്ചകളിലൂടെ പ്രകടിപ്പിച്ചു. തോമസ് കല്ലേപ്പള്ളി, ജോണ്‍ മാത്യു, സേവ്യര്‍ പള്ളിവാതുക്കല്‍, സെബാസ്റ്റ്യന്‍ മാമ്പിള്ളി, മൈക്കിള്‍ ഇല്ലത്ത്, തോമസ് കുളത്തില്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മതവിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ആശങ്ക പ്രകടിപ്പിച്ചു. ആന്റണി തേവര്‍പാടം, മൈക്കിള്‍ പാലക്കാട്ട്, ഗ്രേസി പള്ളിവാതുക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനങ്ങളും, സിനിമാറ്റിക് ഗാനങ്ങളും ആലപിച്ചു.

തുടര്‍ന്നു ഫിഫ്റ്റി പ്ളസ് സ്ഥാപകനേതാവും കുടുബാംഗവുമായ സണ്ണി കണ്ണംകളത്തിന്റെ പത്താം ചരമ വര്‍ഷികാവസരത്തില്‍ സണ്ണിയുടെയും, ഈയിടെ നിര്യാതയായ ജോര്‍ജ് ചൂരപ്പൊയ്കയില്‍, ഗ്രേസി കൂട്ടക്കര എന്നിവരുടെ മാതാവ് ത്രേസ്യാമ്മ ചൂരപ്പൊയ്കയില്‍ , ലില്ലിക്കുട്ടി ജോണിയുടെ മാതാവ് മറിയാമ്മ തങ്കച്ചന്‍, ജോസ് വേളാഡി (ജോയി ഡേണ്‍ബാഹ്) എന്നിവരുടെ ആത്മശാശാന്തിക്കായി മൌന പ്രാത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തി.

ഫ്രാങ്ക്ഫര്‍ട്ടില്‍ ഉണ്ടായിരുന്ന ഷ്വേണ്‍സ്റ്റാട്ട് സഭാ വൈദികനും ഇപ്പോള്‍ കേരളത്തില്‍ സേവനം നടത്തുന്നതുമായ ഫാ. ബിയോയ് വിശിഷ്ടാതിഥിയായി കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുത്തു. കൂടാതെ ഫാ.സേവ്യര്‍ മാണിക്കത്താന്‍ അച്ചനും സജീവമായി പങ്കെടുത്ത് ആശംസകള്‍ നല്‍കി.

തുടര്‍ന്നു കേരള തനിമയില്‍ വിഭവ സമ്യദ്ധമായ അത്താഴ വിരുന്നിന് ശേഷം 2015 ലെ ഇതുവരെയുള്ള പരിപാടികള്‍ വിലയിരുത്തി. ലില്ലിക്കുട്ടി സൈമണ്‍ രുചികരമായി ഉണ്ടാക്കി കൊണ്ടുവന്ന വിവധ തരം അച്ചാറുകള്‍ അത്താഴ വിരുന്നിന് എല്ലാവര്‍ക്കും കൂടുതല്‍ രുചി പകര്‍ന്നു. ഈ വര്‍ഷത്തെ അടുത്ത പരിപാടിയായ ക്രിസ്മസിനും, 2016 ലെ മറ്റ് പരിപാടികള്‍ക്കും ഏകദേശ രൂപം നല്‍കി. ഫിഫ്റ്റി പ്ളസ് കുടുംബാംഗംങ്ങളുടെ ഇടയില്‍ മലയാള പരിജ്ഞാനവും വായനാശീലവും കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച വായനശാല പരിപൂര്‍ണ വിജയമായി തുടരുതില്‍ എല്ലാവരും സന്തുഷ്ടി രേഖപ്പെപ്പെടുത്തി. സേവ്യര്‍ ഇലഞ്ഞിമറ്റം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം കേരള പിറവി ആഘോഷം മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.