• Logo

Allied Publications

Europe
ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്ളാറ്റിനിയുടെ സ്ഥാനാര്‍ഥിത്വം തള്ളി
Share
സൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ സ്ഥാനാര്‍ഥിത്വം തള്ളി. സെപ് ബ്ളാറ്ററില്‍നിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തെത്തുടര്‍ന്നു പ്ളാറ്റിനി സസ്പെന്‍ഷനില്‍ തുടരുന്നതാണു കാരണം. ഇതേ ആരോപണത്തിന്റെ പേരില്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്നു ബ്ളാറ്ററെയും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്ളാറ്റിനിക്കു മത്സരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജിയാനി ഇന്‍ഫാന്റിനോ ആയിരിക്കും തെരഞ്ഞെടുപ്പില്‍ യുവേഫയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി. എന്നാല്‍ പ്ളാറ്റിനി മത്സരിക്കാന്‍ യോഗ്യനാണെന്ന് പിന്നീട് തീരുമാനം വന്നാല്‍ താന്‍ മാറിക്കൊടുക്കുമെന്ന് ഇന്‍ഫാന്റിനോ അറിയിച്ചിട്ടുണ്ട്.

അലി അല്‍ ഹുസൈന്‍ രാജകുമാരന്‍, ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇഹ്രാഹിം അല്‍ ഖലീഫ, ജെറോം ഷാംപേന്‍, ടോക്യോ സെക്സ്വേല്‍ എന്നിവരാണ് മത്സരിക്കാന്‍ യോഗ്യത നേടിയ മറ്റുള്ളവര്‍.

സ്ഥാനാര്‍ഥിപത്രിക തള്ളിയതോടെ പ്ളാറ്റിനിയുടെ ഫിഫ പ്രസിഡന്റ് മോഹം അസ്ഥാനത്തായി.

2016 ഫെബ്രുവരി 26നു ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ ചേരുന്ന കോണ്‍ഗ്രസിലാണു പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്നത്.

ജിയാനി ഇന്‍ഫാന്റിനോ

ഇറ്റാലിയന്‍, സ്വിസ് പൌരത്വമുള്ളയാളാണ് ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറിയായ ജിയാനി ഇന്‍ഫാന്റിനോയ്ക്ക് യുവേഫ ഇപ്പോള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച അര്‍ധരാത്രി പ്രസിഡന്റ് സ്ഥാനത്തേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് നാടകീയമായിട്ടാണ് ഇന്‍ഫാന്റിനോയുടെ രംഗ പ്രവേശവും യുവേഫയുടെ പിന്തുണ പ്രഖ്യാപനവും. അതുകൊണ്ടുതന്നെ കളത്തിലെ താരവും ഇപ്പോള്‍ ഇദ്ദേഹംതന്നെ.

2000 ലാണ് യുവേഫയില്‍ ഇദ്ദേഹം ചേരുന്നത്. അഭിഭാഷകനായും നൊയെചാറ്റല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റഡീസിന്റെ (സിഐഇഎസ്) സെക്രട്ടറി ജനറലായും പ്രവര്‍ത്തിക്കുന്നു. ദ്വിഭാഷാ അഭിഭാഷകനായ ഇന്‍ഫാന്റിനോ 2009 മുതല്‍ യുവേഫയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ 15 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുണ്ട്.

അലി ബിന്‍ അല്‍ ഹുസൈന്‍

ജോര്‍ദ്ദാന്‍ രാജകുമാരനായ അലി ബിന്‍ അല്‍ ഹുസൈന്‍ (39) മല്‍സരരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാഥിയാണ്. നിലവില്‍ ജോര്‍ദ്ദാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുണ്ട്. മുന്‍ ഫിഫാ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) മുന്‍ പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ ഇദ്ദേഹം കഴിഞ്ഞ ഫിഫ തെരഞ്ഞെടുപ്പില്‍ പ്ളാറ്റിനിയുടെ നിഴല്‍ സ്ഥാനാര്‍ഥിയായി സെപ്ബ്ളാറ്ററോടു മത്സരിച്ചു തോറ്റു പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി സ്വന്തം നിലയ്ക്കു മത്സരിക്കുന്ന ഇദ്ദേഹം അടുത്ത മല്‍സരരംഗത്തെ അതികായന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു.

ഷെയ്ക്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലിഫ

ബഹറിന്‍ പൌരനായ ഇദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി ഫുട്ബോള്‍ രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലവില്‍ ഫിഫ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്ന ഈ നാല്‍പ്പത്തിയൊന്‍പതുകാരന്‍ ബഹറിന്‍ ഫുട്ബോള്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.

ജെറോം ഷാംപേന്‍

ഫ്രാന്‍സില്‍നിന്നുള്ള മുന്‍ നയതന്ത്രജ്ഞന്‍ ജെറോം ഷാംപേനും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു. സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയാകാന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനി നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹവും അഴിമതി ആരോപണങ്ങളുടെ കരിനിഴലിലായ സാഹചര്യത്തില്‍ ഷാംപേന് വര്‍ധിച്ച സാധ്യതകളാണു നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. അഞ്ച് അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണ് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നു ഷാംപേന്‍ അവകാശപ്പെടുന്നു.

1998 മുതല്‍ ഫിഫയുടെ മേധാവിത്വം കൈയാളുന്ന ബ്ളാറ്ററുടെ വിശ്വസ്തന്‍ എന്ന നിലയില്‍ ഫിഫയിലെ സ്പന്ദനങ്ങള്‍ ഏറെ അറിയാവുന്ന ഷാംപേന്‍ 1999 മുതല്‍ ഫിഫയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചുവരുന്നു. 2002 വരെ ബ്ളാറ്ററുടെ ഉപദേശകനും അതിനു ശേഷം മൂന്നു വര്‍ഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

ഫ്രഞ്ച് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍, 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോക കപ്പിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍, 1999 ല്‍ ഫിഫ മുന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടര്‍, 2002ല്‍ ബ്ളാറ്ററുടെ ഉപദേശകന്‍, 2002 മുതല്‍ 2005 വരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനു പുറമെ 'ഫുട്ബോള്‍ ഹോപ്പ് ഫോര്‍ ഓള്‍' എന്ന സംഘടനയുടെ വക്താവുമാണ് ഈ അന്‍പത്തിയേഴുകാരന്‍. കഴിഞ്ഞ 17 വര്‍ഷമായി ഫുട്ബോള്‍ രംഗത്തുള്ള ഇദ്ദേഹം നിലവില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ കണ്‍സള്‍ട്ടന്റ് ആണ്.

ടോക്യോ സെക്സ്വൈല്‍

സൌത്ത് ആഫ്രിക്കന്‍ പൌരനായ ഈ 62 കാരന്‍ ഫിഫയുടെ ആന്റി ഡിസ്ക്രിമിനേഷന്‍ ടാസ്ക് ഫോഴ്സ് അംഗമാണ്. ആന്റി അപ്പാര്‍ത്തീഡ് കാമ്പയിനറായ ഇദ്ദേഹം നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം 13 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സൌത്താഫ്രിക്കന്‍ സര്‍ക്കാരില്‍ മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്. നിലവില്‍ രാജ്യത്തെ അപ്രന്റീസ് പ്രചാരകനാണ്. ഫുട്ബോളുമായി ഏഴുവര്‍ഷം മാത്രമാണ് ഇദ്ദേഹത്തിന്റെ പരിചയം.

കഴിഞ്ഞ മേയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ സെപ് ബ്ളാറ്റര്‍ അധികാര കസേരയില്‍ അഞ്ചാം വട്ടവും എത്തിയെങ്കിലും അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. എന്നാല്‍ അന്വേഷണം ശക്തമായതോടെ ബ്ളാറ്റര്‍ ഇനി തെരഞ്ഞെടുപ്പിനില്ല എന്നും പ്രഖ്യാപിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട