• Logo

Allied Publications

Europe
കോളകളെല്ലാം തന്നെ അപകടകാരികള്‍; എങ്കില്‍ ഡയറ്റ് കോളയോ?
Share
വിയന്ന: ലോകത്ത് ഇന്നു കമ്പോളത്തില്‍ ലഭ്യമായിട്ടുള്ള എല്ലാ കോള ഉത്പന്നങ്ങളും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. എങ്കില്‍ കോള കുടുംബത്തിലെ ആരോഗ്യ ഉത്പന്നമെന്ന് അവകാശപ്പെടുന്ന കോക്ക് കമ്പനി പുറത്തിറക്കുന്ന ഡയറ്റ് കോളയോ?

ദിവസവും രണ്ടു ഗ്ളാസ് വീതം സേവിച്ചാല്‍ അധികകാലം ജീവിച്ചിരിക്കേണ്ടി വരില്ല എന്നാണ് ഡയറ്റ് പ്രേമികള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. പഞ്ചസാരയുടെ അളവ് ലേശം കുറവാണെന്നതൊഴിച്ചാല്‍, കലോറിയും രുചിയുമൊക്കെ സാധാരണ കോളയ്ക്കു തുല്യം.

സ്വീഡനിലെ കരോളിന ഇന്‍സ്റിറ്റ്യൂട്ട് ഒരു വര്‍ഷമായി നടത്തിയ പഠനത്തിലാണ് ആരോഗ്യപരമെന്ന പേരില്‍ കോള കമ്പനി ഇറക്കിയിട്ടുള്ള ഡയറ്റ് കോളയുടെ അപകടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത്.

പഠനമനുസരിച്ച് കൃത്രിമ മധുരവസ്തുക്കള്‍ ചേര്‍ത്ത ലൈറ്റ് കോള, കോക്ക് സീറോ, പെപ്സി മാക്സ് തുടങ്ങിയവ അമിതമായ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല, പ്രമേഹത്തിനും അമിതവണ്ണത്തിനും ഇടയാക്കുമെന്ന് മെഡിക്കല്‍ യൂണിവേഴ്സിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ദിവസം രണ്േടാ അതിലധികമോ ഗ്ളാസ് കോള കഴിക്കുന്ന വ്യക്തികളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 23 ശതമാനം കൂടുതലാണെന്ന്ു പഠനം മുന്നറിയിപ്പു നല്‍കുന്നു. 42,400 ആളുകളില്‍ 12 വര്‍ഷത്തെ ഭക്ഷണ ശീലത്തെക്കുറിച്ചു നടത്തിയ പഠനത്തില്‍ 3000 പേര്‍ ഡയറ്റ് കോള കുടിക്കുന്നവരായിരുന്നു. ഇതില്‍ 509 പേര്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

എന്നാല്‍ കോക്ക് കമ്പനി ഈ വാദത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞു. 129 വര്‍ഷമായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലുണ്െടന്നും കോള കഴിക്കുന്നത് മറ്റു ശീതളപാനീയങ്ങളെപ്പോലെ തന്നെയാണെന്നും ആവശ്യത്തിനു കഴിച്ചാല്‍ ആരോഗ്യ പ്രശ്നമില്ലെന്നുമാണ് അവരുടെ നിലപാട്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.