• Logo

Allied Publications

Europe
ലുഫ്താന്‍സ സമരം ശക്തം; യാത്രക്കാര്‍ പാതിവഴിയില്‍
Share
ബര്‍ലിന്‍: ലുഫ്ത്താന്‍സ ജീവനക്കാരുടെ സമരംമൂലം യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുന്നു. സമരം ആറാം ദിവസം പിന്നിടുന്നതോടെ 3700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. പോയ വാരം വെള്ളിയാഴ്ച ആരംഭിച്ച പണിമുടക്ക് 4,40,000 യാത്രക്കാരെയാണു പാതിവഴിയിലാക്കിയത്. നേരത്തെ ബുക്ക് ചെയ്തിരുന്ന ലുഫ്ത്താന്‍സ യാത്രക്കാര്‍ മറ്റു എയര്‍ലൈനുകളെ സമീപിക്കുന്നുണ്ടെങ്കിലും സ്വീകാര്യമായ സര്‍വീസുകള്‍ ലഭിക്കാത്തതു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ഇതു പതിമൂന്നാം തവണയാണു കമ്പനി ജീവനക്കാര്‍ പണിമുടക്കില്‍ ഏര്‍പ്പെടുന്നത്. ലുഫ്താന്‍സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കാണ് ഇപ്പോള്‍ നടക്കുന്നത്.

ശമ്പളം/ പെന്‍ഷന്‍ പരിഷ്കരണം, മെച്ചപ്പെട്ട ജോലി സൌകര്യങ്ങള്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ കാബിന്‍ ക്രൂ ജീവനക്കാരുടെ സംഘടന പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക്ക്, ബര്‍ലിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ലുഫ്ത്താന്‍സയുടെ സര്‍വീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. സ്വന്തം ജീവനക്കാരുടെ പണിമുടക്കു മൂലം ലുഫ്ത്താന്‍സ ചീഫ് സ്പോര്‍ എയര്‍ ബര്‍ലിന്‍ ഫ്ളൈറ്റാണു യാത്രയ്ക്ക് ഉപയോഗിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.