• Logo

Allied Publications

Europe
നരേന്ദ്ര മോദി ബ്രിട്ടനിലെത്തി
Share
ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങിയ മോദിയെ ഇന്ത്യന്‍ വംശജയും ബ്രിട്ടനിലെ തൊഴില്‍ കാര്യമന്ത്രിയുമായ പ്രീതി പട്ടേല്‍, വിദേശകാരമന്ത്രിയും കോമണ്‍വെല്‍ത്ത് അഫയേഴ്സ് മന്ത്രിയുമായ ഹൂഗോ സ്വെയര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വിമാനമിറങ്ങിയ ഉടനെ മോദി, ലണ്ടനിലെത്തിയതായി ട്വിറ്ററിലൂടെ അറിയിച്ചു.

മോദിയുടെ തിരക്കിട്ട സന്ദര്‍ശനത്തില്‍ സാമ്പത്തികം, പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊര്‍ജം, കാലാവസ്ഥാമാറ്റം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.

മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്െടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുഹൃദ് ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം സഹായിക്കുമെന്നും കാമറൂണ്‍ പറഞ്ഞു.

കൂടാതെ, എലിസബത്ത് രാജ്ഞി നല്‍കുന്ന ഉച്ചവിരുന്നില്‍ മോദി പങ്കെടുക്കും. അതിനുശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും. നോര്‍ത്ത് ലണ്ടനിലുള്ള ഡോ.അംബേദ്കര്‍ ഹൌസ് മ്യൂസിയത്തിന്റെ ഉദ്ഘാടനവും ബാസവേശ്വരയുടെ പ്രതിമാ അനാച്ഛാദനവും മോദി നിര്‍വഹിക്കും.

വെള്ളിയാഴ്ച വെംബ്ളി സ്റ്റേഡിയത്തില്‍ മോദിക്കു സ്വീകരണം ഒരുക്കുന്നുണ്ട്. ബ്രിട്ടനിലെ പ്രവാസി ഇന്ത്യക്കാരാണ് സ്വീകരണം ഒരുക്കുന്നത്. പരിപാടിയില്‍ 60,000 പേര്‍ പങ്കെടുക്കും. സമാപനത്തില്‍ കരിമരുന്ന് കലാപ്രകടനവും ഉണ്ടാവും. 2006 ല്‍ ഡോ.മന്‍മോഹന്‍സിംഗിനു ശേഷം ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ശനിയാഴ്ച മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തുര്‍ക്കിയിലേക്ക് പോകും.

മോദിയുടെ സന്ദര്‍ശനത്തിനെതിരേ പ്രതിഷേധവും

ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാര്‍ലമെന്റ് കെട്ടിടത്തിനുപുറത്ത് 'മോദി വരേടണ്ട'ന്ന് എഴുതിയ കൂറ്റന്‍ ബാനറുകള്‍ ഉയര്‍ന്നു. ആവാസ് നെറ്റ്വര്‍ക് എന്ന സംഘടനയാണ് ഇതിനു പിന്നില്‍.

സ്വസ്തികയായി മാറിക്കൊണ്ടിരിക്കുന്ന ഓം ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ മോദി വാള്‍ ചുഴറ്റി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ബാനര്‍. മോദി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിമുഖീകരിക്കുന്ന നവംബര്‍ 12നു പാര്‍ലമെന്റ് കെട്ടിടത്തിനുപുറത്ത് കൂറ്റന്‍ പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന പദ്ധതിയിട്ടിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വ ഇന്ത്യ, സ്വയം പര്യപ്ത ഇന്ത്യ തുടങ്ങിയ പദാവലികള്‍ പുറത്തുപറഞ്ഞുകൊണ്ടിരിക്കുകയും അകത്ത് രാജ്യത്തിന്റെ മതേതര, ജനാധിപത്യ ചട്ടക്കൂടിനെ പിച്ചിച്ചീന്തുന്ന ഏകാധിപത്യ അജന്‍ഡ നടപ്പാക്കുകയുമാണ് മോദിയെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. മോദിവിരുദ്ധ കാമ്പയിന്റെ ഭാഗമാകാന്‍ സൌത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, സിഖ് ഫെഡറേഷന്‍ യുകെ, സൌത്ഹാള്‍ ബ്ളാക് സിസ്റേഴ്സ്, ദളിത് സോളിഡാരിറ്റി നെറ്റ്വര്‍ക്, ഇന്ത്യന്‍ മുസ്ലിം ഫെഡറേഷന്‍, ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍, മുസ്ലിം പാര്‍ലമെന്റ് തുടങ്ങിയ സംഘടനകളും പിന്തുണയുമായി രംഗത്തത്തിെയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.