മാഞ്ചസ്റര്‍: ട്രോഫോര്‍ഡ് മലയാളി അസോസിയേഷന് ദശാബ്ദി ആഘോഷങ്ങളുടെ വേദിയില്‍ ഫ്രാന്‍സിസ് കവളക്കാട്ടും എസ്. ശ്രീകുമാറും അടക്കം നിരവധി പേര് അംഗീകാരം ഏറ്റുവാങ്ങി.
ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന നജീം അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ദശസന്ധ്യ കാണികളെ പുതിയൊരു ലോകത്തിലേക്ക് കൊണ്ടുപോയി. അരുണ്‍ ഗോപനും സാന്ദ്രയും ചേര്‍ന്ന് അവതരിപ്പിച്ച ഗാനം സദസിനെ ആവേശത്തിലാഴ്ത്തി. മലയാള ചലച്ചിത്ര പിന്നണി ഗായകാരായ നജീം അര്‍ഷാദ്, അരുണ്ഗോപന്, വൃന്ദാ ഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തോളം പേരടങ്ങിയ ലൈവ് ഓര്ക്സ്ട്രയാണ് ഫോറം സെന്ററില്‍ സംഗീത പ്രേമികളെ ഹരം കൊള്ളിച്ചത്.ഇടവേളയിലാണ് അവാര്‍ഡ് വിതരണം അരങ്ങേറിയത്. ഈ സമയമത്രയും ജനം ആകാംക്ഷയോടെ കാത്തിരുന്നത് ജിപിഎംസിക്കുള്ള അംഗീകാരമായി.
മറ്റു പല അവാര്‍ഡുകളേക്കാള്‍ മൂല്യമുള്ളതാണിതെന്നും പലരും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ജിപിഎംസി ചെയര്മാന് സാബു കുര്യനുള്ള അംഗീകാരം കൂടിയായി.ഏഴു വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ഇക്കുറി ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ആദരിച്ചത്. ചാരിറ്റി പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവിതം മാതൃകയാക്കിയ അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍, മലയാളി ബിസിനസ് രംഗത്തു നിന്നു ശ്രദ്ധേയനായ സെനിത്ത് സോളിസിറ്റേഴ്സിലെ അജിത്ത് സക്കറിയ, ഏറ്റവും മികച്ച വിദ്യാര്‍ഥിയായി ജെം പിപ്പ്സ് തങ്കത്തോണി, സ്പോര്‍ട്സില്‍ നിന്ന് റൂബന്‍ രാജു, നഴ്സിങ് രംഗത്തുനിന്ന് മാനേജര്‍ സിന്ധു മേരി അജി, ഡോ. ജെ. മോസസ് (ജോസഫ് ഡി'ക്രൂസ്്), ഡോ. സോണ്‍ സെബാസ്റിയന്, എ. അഹമ്മദ് ഹാജി, എസ്. ശ്രീകുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അത് മലയാളി സമൂഹത്തിനു വേണ്ടി ജീവിക്കുന്നവര്‍ക്കുള്ള അംഗീകാരം കൂടിയായി മാറി.
മാഞ്ചസ്റര്‍ എംപി മേരി റോബിന്‍സണ്‍, ക്രോയിഡോണിലെ മുന്‍ മേയറും ഇപ്പോള്‍ കൌണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ കോണ്‍സുലാര്‍ ജെ.കെ. ശര്‍മ്മ, ലിന്‍ഡ തോണ്ടണ്, ബോബ് തോംസണ്‍ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് വേദി ധന്യമായിരുന്നു.
ജിപിഎംസി ഗ്ളോബല്‍ പിആര്‍ഒ ഷൈമോന്‍ തോട്ടുങ്കല്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സ്റാനി ഇമ്മാനുവല്‍, ഭാരവാഹികളായ ഷാജി വരാക്കുടി, ഷെല്ലി ഫിലിപ്പ്, ഉണ്ണികൃഷ്ണന് പാല, ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പ്രസിഡന്റ് ഡോ. സിബി വേകത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍
|