ലണ്ടന്‍: ഈസ്റ്ബോണ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ നവംബര്‍ ആറ്, ഏഴ് (വെള്ളി, ശനി) തീയതികളില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്നു.
വെള്ളി വൈകുന്നേരം അഞ്ചിന് ഇടവക വികാരി ഫാ. ബിജി ചിറിത്തിലാട്ട് കൊടിയേറ്റുന്നതോടുകൂടി പെരുന്നാളിനു തുടക്കം കുറിക്കും. വൈകുന്നേരം സന്ധ്യാപ്രാര്‍ഥന, ധ്യാനം, ആശിര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടക്കും.
ഏഴിനു (ശനി) രാവിലെ 9.30നു പ്രഭാതപ്രാര്‍ഥന, വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, വിശുദ്ധന്റെ നാമത്തിലുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, റാസ, ആശിര്‍വാദം, ഉത്പന്ന ലേലം, സ്നേഹവിരുന്ന് എന്നിവ നടക്കും.
പെരുന്നാളിന്റെ ശുശ്രൂഷകളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ വിശ്വാസികളേവരെയും സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: ട. ണകഘഎഞഋഉ ഇഒഡഞഇഒ, ഘഛണഋഞണകഘഘകചഏഠഛച, 90 ആഞഛഅഉ ഞഛഅഉ, ഘഛണഋഞ ണകഘഘകചഏഉഛച, ഋഅടഠആഛഡഞചഋ, ഋഅടഠ ടഡടടഋത, ആച20 9ഞഅ.
വിവരങ്ങള്‍ക്ക്: ഫാ. ബിജി ചിറിത്തിലാട്ട് (വികാരി) 07460235878, തോമസ് മാത്യു 01323488013.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍
|