• Logo

Allied Publications

Europe
യുക്മ ഈസ്റ് ആംഗ്ളിയ റീജണ്‍: കേംബ്രിഡ്ജ് ചാമ്പ്യന്മാര്‍; സ്നേഹ സജിയും അലന്‍ ഏബ്രാഹവും പ്രധാന താരങ്ങള്‍
Share
ലണ്ടന്‍: കേരളീയ കലകളുടെ നിറഭേദങ്ങള്‍ നിറഞ്ഞാടിയ കലാമാമാങ്കത്തില്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ യുക്മ ഈസ്റ് ആംഗ്ളിയ ചാമ്പ്യന്മാരായി. ബാസില്‍ഡണിലെ ജയിംസ് ഹോണ്‍സ്ബി സ്കൂളില്‍ ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തില്‍ 101 പോയിന്റോടെയാണു കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്.

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ 87 പോയിന്റുകളോടെ രണ്ടാംസ്ഥാനവും നോര്‍വിച്ച് മലയാളി അസോസിയേഷന്‍ 80 പോയിന്റുകളുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കേംബ്രിഡ്ജ് മലയാളി അസോസിയേഷനിലെ അലന്‍ ഏബ്രാഹം 11 പോയിന്റുകളോടെ കലാപ്രതിഭാ പട്ടവും ബാസില്‍ഡണ്‍ മലയാളി അസോസിയേഷനിലെ സ്നേഹ സജി 15 പോയിന്റുകളോടെ കലാതിലകവുമായി. ഭരതനാട്യത്തിലും, ഫോള്‍ക്ക് ഡാന്‍സിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം നേടിയാണ് സ്നേഹ കലാതിലകമായത്.

ശനിയാഴ്ച രാവിലെ ഒമ്പതോടെയാണു കലാമേള ആരംഭിച്ചത്. മൂന്നു സ്റേജുകളിലായി മുന്നൂറോളം മത്സരാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാല്‍ അരങ്ങുതകര്‍ത്തു. യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഈസ്റ് ആംഗ്ളിയ പ്രസിഡന്റ് സണ്ണി മത്തായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓസ്റില്‍ അഗസ്റിന്‍ സ്വാഗതവും യുക്മ നാഷണല്‍ സെക്രട്ടറി സജീഷ് ടോം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കലാമേള വന്‍ വിജയമാക്കിയ ഭാരവാഹികളെ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അഭിനന്ദിച്ചു.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങില്‍ യുക്മ നാഷണ്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് മുഖ്യാതിഥിയായിരുന്നു. കലാമേളയില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും കലാമേള കോഓര്‍ഡിനേറ്ററും നാഷണല്‍ എക്സിക്യൂട്ടീവ് അംഗവുമായ തോമസ് മാറാട്ടുകളം നന്ദി പറഞ്ഞു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്