• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യൂണിറ്റി കലോത്സവം ഗംഭീരമായി
Share
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റി കലോത്സവം ലെസ്ററിലെ വിന്‍ സ്റാന്‍ലി കമ്യൂണിറ്റി കോളജില്‍ നിരവധി കുരുന്നുകള്‍ പങ്കെടുത്ത മത്സരങ്ങളോടെ സമാപിച്ചു.

രാവിലെ പത്തോടെ ബ്യൂട്ടി പ്രിന്‍സസ് മത്സരങ്ങളോടെ കലോത്സവം ആരംഭിച്ചു. മത്സരങ്ങളില്‍ ഏറ്റവും അധികം പോയിന്റ് നേടി മേവിന്‍ അഭിലാഷ് പ്രത്യേക പുരസ്കാരത്തിനു അര്‍ഹനായി. ലെസ്റര്‍ കേരള അംഗമായ അഭിലാഷ് പോളിന്റെയും ഷീബ അഭിലാഷിന്റെയും പുത്രനാണു മേവിന്‍.

നൃത്ത ഇനങ്ങളില്‍ കഴിവു തെളിയിച്ച് അനുഗ്രഹ് അജയ് കലാപ്രതിഭയായും നൃത്തേതര ഇനങ്ങളില്‍ സമ്മാനം വാരിക്കൂട്ടി ആന്‍ മേരി തോമസ് കലാതിലകമായി. ലെസ്റര്‍ കേരള കമ്മിറ്റി അംഗം അജയ് പെരുംപാലത്തിന്റെയും എല്‍സി അജയുടെയും മകനാണ് അനു എന്നു വിളിക്കുന്ന അനുഗ്രഹ്. നൃത്ത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും അസോസിയേഷന്‍ അംഗങ്ങള്‍ അയ ഷാജി പൈയമ്പള്ളില്‍ അനിതയുടെയും മകളാണ് ആന്‍.

ആര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജി ജോസഫിന്റെയും ജോസ്ന ടോജോയുടെയും നേതൃത്വത്തില്‍ കലോത്സസവങ്ങള്‍ക്കു മുന്നോടിയായി രജിസ്ട്രേഷന്‍ നടന്നു. കമ്മിറ്റി അംഗങ്ങളായ അജയ് പെരുമ്പലത്ത്, റോയ് കാഞ്ഞിരത്താനം ബോബി, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്റേകള്‍ നിയന്ത്രിച്ചു. ജോര്‍ജ്, ആന്റോ ആന്റണി, ബിജു മാത്യു, സെക്രട്ടറി ജോര്‍ജ് കാട്ടാമ്പള്ളി എന്നിവരാണ് ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിച്ചത്. ലെസ്റര്‍ കേരള അംഗം ടോജോ ജോസഫ് നേതൃത്വത്തില്‍ ഫുഡ് ടീം പ്രവര്‍ത്തിച്ചു.

മൂന്നാം തവണയും യുക്മ റീജണല്‍ കലാമേളയുടെ ഏറ്റവും കുടുതല്‍ പോയിന്റു നേടുന്ന ചാമ്പ്യന്‍ അസോസിയേഷന്‍ എന്ന പദവി ലെസ്റര്‍ കേരള കമ്യൂണിറ്റി നേടി എടുക്കുന്നതും ലെസ്റര്‍ കേരള കമ്യൂണിട്ടിയെ വിജയത്തില്‍ എത്തിച്ച മുഴുവന്‍ കലാകാരന്മാര്‍ക്കും നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് സോണി ജോര്‍ജ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​