• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ക്നാനായ പളളിയുടെ വിബിഎസ് സമാപിച്ചു
Share
മാഞ്ചസ്റര്‍: 'യേശു എന്റെ രക്ഷിതാവ്' എന്ന ചിന്താവിഷയത്തിലൂന്നി കഥകളും പാട്ടും ചിത്ര രചനയും ചിന്തയുമൊക്കെയായി മാഞ്ചസ്റര്‍ ക്നാനായ പള്ളിയുടെ അങ്കണത്തില്‍ 75 ല്‍ പരം കുട്ടികള്‍ ഒത്തു കൂടിയപ്പോള്‍ അത് ഈ കൊച്ചു ഇടവകയ്ക്ക് ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു.

മൂന്നു ദിവസമായി നടന്നുവന്ന വിബിഎസ് ക്ളാസുകള്‍ക്ക് വെളളിയാഴ്ച രാവിലെ 9.30ന് ഇടവക വികാരി ഫാ. സജി എബ്രഹാം കൊച്ചേട്ട് ഉദ്ഘാടനം ചെയ്തതോടെ തുടക്കംകുറിച്ചു.

കുട്ടികള്‍ക്ക് തീര്‍ത്തും രസകരമായ രീതിയില്‍ ഒരുക്കിയ പാഠ്യപദ്ധതികള്‍ കളിയും ചിരിയും നേട്ടവുമൊക്കെയായി മൂന്നു ദിവസത്തെ ക്ളാസുകള്‍ തീര്‍ത്തും ഉല്ലാസപ്രദമാക്കുന്നതില്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിബിഎസിന്റെ രണ്ടാം ദിവസം ഫാ. തോമസ് മടുക്കുംമൂട്ടില്‍ (സെന്റ് മേരീസ് മലങ്കര കത്തോലിക് ചര്‍ച്ച്, മാഞ്ചസ്റര്‍) വിബിഎസിന്റെ സന്ദേശം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി.

സമാപനദിനമായ ഞായറാഴ്ച ഇടവക വികാരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു കുട്ടികളുടെ റാലിയും നടന്നു. ഉച്ച ഭക്ഷണത്തിനുശേഷം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പ്രത്യേക ആകര്‍ഷണമായി മാറി.

വൈകുന്നേരം നാലിനു നടന്ന സമാപന സമ്മേളനത്തില്‍ ഇടവകയിലെ ജിസിഎസ്ഇയും എ ലെവല്‍ പരീക്ഷകള്‍ക്കും വിജയികളായവരെ അനുമോദിച്ചു. ജിസിഎസ്ഇയ്ക്ക് 11 എ പ്ളസുകള്‍ നേടി മികച്ച വിജയം കൈവരിച്ച ലിന്‍ഡ സജിക്ക് ഇടവകയുടെ പാരിതോഷികം ഇടവക ട്രസ്റി ബിനു ജേക്കബ് സമ്മാനിച്ചു. അടുത്ത വര്‍ഷം വിബിഎസ് കൂടുതല്‍ വിപുലമായി നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സണ്‍ഡേ സ്കൂള്‍ നേതൃത്വം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.