• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം: അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതില്‍ സഖ്യകക്ഷി ചര്‍ച്ച പരാജയം
Share
ബര്‍ലിന്‍: അഭയാര്‍ഥി നയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വിളിച്ചു ചേര്‍ത്ത സഖ്യകക്ഷി നേതാക്കളുടെ യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ടു റൌണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ ഈയാഴ്ചയും ചര്‍ച്ച തുടരുമെന്നു ചാന്‍സലറുടെ വക്താവ് സ്റീഫന്‍ സീബെര്‍ട്ട് അറിയിച്ചു. വ്യാഴാഴ്ചയായിരിക്കും ചര്‍ച്ച.

പല കാര്യങ്ങളിലും ഏകദേശ ധാരണയായെങ്കിലും അന്തിമ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ ഇനിയും ചര്‍ച്ച ആവശ്യമാണ്. വിമാനത്താവളങ്ങളിലേതിനു സമാനമായ പരിശോധനകള്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തണമെന്നാണു ചില നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്. തുടക്കത്തില്‍ മെര്‍ക്കലിന്റെ ഉദാര സമീപനത്തോട് ജര്‍മന്‍ ജനതയില്‍ ഭൂരിപക്ഷവും യോജിച്ചിരുന്നെങ്കിലും അഭയാര്‍ഥിപ്രവാഹം നിയന്ത്രണാതീതമായതോടെ അവര്‍ക്കു ജനപിന്തുണ കുറയുകയായിരുന്നു. ഇതിനൊപ്പം പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും എതിര്‍പ്പുകള്‍ ശക്തമാകുകയും ചെയ്തു.

അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ മെര്‍ക്കലിനു മേല്‍ സമ്മര്‍ദം ശക്തമാകുന്നു

ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കര്‍ശനമായി നിയന്ത്രിക്കാന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനു മേല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നും ഭരണസഖ്യത്തിനുള്ളില്‍ നിന്നും സമ്മര്‍ദം ശക്തമാകുന്നു. ശനിയാഴ്ച ചേര്‍ന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം ഇതായിരുന്നു. പാര്‍ട്ടിയുടെ അഭിപ്രായം അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കണമെന്നു തന്നെയാണെന്നും ഇനി സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നറിയാനാണു കാക്കുന്നതെന്നും സിഡിയു നേതാക്കള്‍ അറിയിച്ചു. എന്നാല്‍, എന്തു സംഭവിച്ചാലും അഭയാര്‍ഥി നയത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും, അഭയാര്‍ഥികളെ കൈകാര്യം ചെയ്യാനുള്ള ശേഷി ജര്‍മനിക്കുണ്ടെന്നുമുള്ള നിലപാടുമായാണു മെര്‍ക്കല്‍ യോഗത്തെ അഭിമുഖീകരിച്ചത്.

ശനിയാഴ്ചത്തെ ചര്‍ച്ചകളുടെ തുടര്‍ച്ചയായി, ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ് യൂണിയന്‍ നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍, എസ്പിഡി നേതാവും ജര്‍മന്‍ വൈസ് ചാന്‍സലറുമായ സിഗ്മര്‍ ഗബ്രിയേല്‍ എന്നിവരുമായി മെര്‍ക്കല്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്നത്തിനു പരിഹാരം കാണാതെ പോയി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ