• Logo

Allied Publications

Europe
മലയാളം ഒരുക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍
Share
ഡബ്ളിന്‍: ഭൂരിഭാഗം മലയാളികളുടെയും അയര്‍ലന്‍ഡ് പ്രവാസത്തിന്റെ മനോഹരമായ ആദ്യപതിറ്റാണ്ടിന്റെ പ്രകടമായ ജീവിതമാറ്റം നമ്മുടെ പുതുതലമുറ ഇവിടെ സജീവമാകുന്നു എന്നുള്ളതാണ്. നമ്മുടെ യുവപ്രതീക്ഷകള്‍ക്കു കരുത്ത് പകരാന്‍ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവര്‍മെന്റ് സെമിനാറിനു മലയാളം സാംസ്കാരിക സംഘടന രൂപം നല്‍കുന്നു.

യൂത്ത് എംപവര്‍മെന്റ് സെമിനാറിന്റെ സവിശേഷമായ പ്രത്യേകതകള്‍ ഇതില്‍ തെരഞ്ഞെടുത്ത വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയര്‍ലന്‍ഡിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന തരത്തിലുള്ളപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡാനിയേല്‍ രാമമൂര്‍ത്തി എന്ന ചെറുപ്പക്കാരന്‍ അയര്‍ലന്‍ഡ് ഗവണ്‍മെന്റിന്റെ ഉപദേഷ്ടാക്കളില്‍ ഒരാളാണ്. വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന വിഷയമാണു ഡാനിയേല്‍ രാമമൂര്‍ത്തി സെമിനാറില്‍ അവതരിപ്പിക്കുന്നത്. പുതുതലമുറയുടെ മാനസികാരോഗ്യം എന്ന വിഷത്തില്‍ പ്രമുഖ സൈക്കോതെറാപ്പിസ്റ് ഇഷിത സാന്‍ഗ്ര ക്ളാസ് നയിക്കുന്നു.അയര്‍ലന്‍ഡിലെ പ്രമുഖ ബിസിനസ്കാരില്‍ ഒരാളായ ജോണ്‍ കോമി അവതരിപ്പിക്കുന്നതു വ്യവസായങ്ങള്‍ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ചുമാണ്.

പുതുതലമുറയുടെ വ്യക്തിത്വവികസനത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് മലയാളം സാംസ്കാരിക സംഘടന ഒരുക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാര്‍ ഡബ്ളിനിലെ പ്ളാസ ഹോട്ടലില്‍ (താല) നവംബര്‍ 21നു രാവിലെ പത്തു മുതല്‍ രണ്ടു വരെയാണ്. പന്ത്രണ്ട് വയസിനു മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന നൂറു കുട്ടികള്‍ക്കാണു സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. മലയാളം എല്ലാവര്‍ഷവും നടത്താന്‍ ഉദ്ദേശിക്കുന്ന യൂത്ത് എംപവര്‍മെന്റ് സെമിനാറിനു അയര്‍ലന്‍ഡിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പരിപൂര്‍ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യുക: വു://ാലലശിേറശമ.ില/ കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജേഷ് ഉണ്ണിത്താന്‍ (086 0866988), ഡാനിയേല്‍ വര്‍ഗീസ് (087 2176441), ജോബി സ്കറിയ (085 7184293), ബിപിന്‍ ചന്ദ് (089 4492321).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.