• Logo

Allied Publications

Europe
സവോണയില്‍ പുതിയ പള്ളി പ്രവേശനം ഭക്തിസാന്ദ്രമായി
Share
സവോണ: ഇറ്റലിയുടെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ സവോണയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഇതു സ്വപ്നസാക്ഷാത്കാരത്തിന്റെ സമയമാണ്. 20 വര്‍ഷം മുന്‍പ് തുടങ്ങുന്ന മലയാളി കുടിയേറ്റം ഇന്നു മുന്നൂറോളം പേരില്‍ എത്തിയിരിക്കുന്നു. ഒപ്പംതന്നെ വിശ്വാസപാരമ്പര്യം അവര്‍ കളയാതെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

സ്വന്തമായി ഒരു വികാരി എന്ന ആവശ്യത്തിനു സീറോമലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവും സവോണ രൂപതാധ്യക്ഷന്‍ മാര്‍ വിക്റ്റോറിയ ലൂപ്പി പിതാവും അനുകൂല തീരുമാനം എടുത്തപ്പോള്‍ പാലാ രൂപതക്കാരനായ ഫാ. മാത്യു പിണക്കാട്ട് ആറു മാസം മുന്‍പ് നിയമിതനായി. സീറോ മലബാര്‍ സഭയുടെ ഇറ്റാലിയന്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. സ്റീഫന്‍ ചിറപ്പണത്ത് സവോണയില്‍ മുന്‍പ് സേവനം ചെയ്തിരുന്ന ഫാ. ജീജോ വള്ളൂപ്പാറ എന്നിവരുടെയും സഹായസഹകരണങ്ങള്‍ എടുത്തു പറയേണ്ടതാണ്.

പൌരസ്ത്യ കാനന്‍ നിയമം 280 ഖണ്ഡിക 1 വിഭാവനംചെയ്യുന്നത് പോലെ സവോണയിലെ സീറോ മലബാര്‍ സമൂഹത്തിനെ ഒരു വ്യക്തിഗത ഇടവക ആക്കി ഉയര്‍ത്തുകയും സ്വന്തമായി ഒരു ദേവാലയം രൂപതാ അധ്യക്ഷന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇറ്റലിയില്‍ തന്നെ ആദ്യമായി സീറോ മലബാര്‍ സമൂഹത്തിനു സ്വന്തമായി ദേവാലയം കിട്ടി എന്നത് അഭിമാന മുഹൂര്‍ത്തമാണ്.
നവംബര്‍ ഒന്നിനു ആദ്യ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുകയും സഭാ മേലധ്യക്ഷന്‍മാരെയും ഇതിനുവേണ്ടി അധ്വാനവും വിയര്‍പ്പും ഒഴുക്കിയ എല്ലാവരെയും പിണക്കാട്ട് അച്ചന്‍ പ്രസംഗത്തില്‍ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കും പൊതുയോഗതിനും ശേഷം നന്ദിസൂചകമായി സ്നേഹവിരുന്നും ഉണ്ടായിരുന്നു. കൈക്കാരന്മാര്‍, കമ്മറ്റിക്കാര്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ലിജേഷ് ഏബ്രഹാം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്