• Logo

Allied Publications

Europe
ജപമാല സമാപനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ആഘോഷിച്ചു
Share
മാഞ്ചസ്റര്‍: സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ജപമാല ആചരണങ്ങളുടേയും, സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷവും ആഘോഷിച്ചു. വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 1.30നു ജപമാലയോടെ പരിപാടികള്‍ക്കു തുടക്കംകുറിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്കു ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശേരി മുഖ്യകാര്‍മികനായിരുന്നു. റവ.ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് സഹകാര്‍മികനായിരുന്നു.

വൈകിട്ട് നാലിനു സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളില്‍ സംബന്ധിക്കാനെത്തിയ ഷ്രൂസ്ബറി രുപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിനെ മുത്തുക്കുടകളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ മാതൃവേദി, സണ്‍ഡേ സ്കൂള്‍ കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഡോ. അന്‍ജു ബെന്‍ഡന്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. ഷ്രൂസ്ബറി രുപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം സന്ദേശം നല്‍കി. സെന്റ് ആന്റണീസ് ഇടവക വികാരി റവ.ഫാ. മൈക്കിള്‍ മുറെ, സാന്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ.ഫാ. തോമസ് തൈക്കൂട്ടത്തില്‍, സീറോ മലങ്കര ചാപ്ളെയിന്‍ റവ.ഫാ. തോമസ് മടുക്കമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഷൂസ്ബറി രുപതാ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റ് ംംം.ാരവൃെലംയ്യൌൃെ.ീൃഴഉദ്ഘാടനം ചെയ്തു.

സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടേയും സണ്‍ഡേ സ്കൂളിന്റേയും ഉപഹാരം ഫാ. ലോനപ്പന്‍ അരങ്ങാശേരി ബിഷപ് മാര്‍ക്കിനു കൈമാറി. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്തവര്‍ക്ക് ഹെഡ്മാസ്റര്‍ സജി സെബാസ്റ്യന്‍ നന്ദിപറഞ്ഞു.

ജപമാല മാസാചരണ സമാപനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷങ്ങളും വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി രേഖപ്പെടുത്തി.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.