• Logo

Allied Publications

Europe
യുക്മ നാഷണല്‍ കലാമേളയുടെ പ്രമോഷന്‍ വീഡിയോ പുറത്തിറങ്ങി
Share
ലണ്ടന്‍: യുക്മ സ്നേഹിയും അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനുമായ കനെഷിയസ് അത്തിപ്പൊഴിയില്‍ തയാറാക്കിയ യുക്മ നാഷണല്‍ കലാമേളയുടെ പ്രമോഷന് വീഡിയോ പുറത്തിറങ്ങി.

നവ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് 'കലാമേള 2015' നു പുതിയ ഒരു ആവേശം നല്‍കുവാന്‍ ഈ വീഡിയോയ്ക്കു കഴിയും. നിരവധി പരിപാടികള്‍ ഇന്നു യുകെ മലയാളികള്‍ നടത്തി വരുമ്പോള്‍ ഇത് ആളുകളില്‍ എത്തിക്കുവാന്‍ ഇന്ന് ഏറ്റവും അധികം ഉപയോഗപ്പെടുന്നതു യുകെയില്‍ നിലവിലുള്ള ഓണ്‍ ലൈന്‍ പത്രങ്ങളില്‍ കുടിയാണ്.

നിലവിലുള്ള സംഘടനകള്‍ ഇത്തരത്തില്‍ വീഡിയോ മുഖേനയും വാര്‍ത്തകള്‍ മുഖേനയും ഓണ്‍ ലൈന്‍ പത്രങ്ങളും സോഷ്യല്‍ മിഡിയകള്‍ വഴിയും പ്രചാരണം നടത്തുന്ന പതിവ് നിലവില്‍ ഏറെ പ്രയോജനം ചെയ്യുന്നു.
മുന്‍ വര്‍ഷങ്ങളില്‍ യുക്മ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് വീഡിയോ പ്രമോ തയാറാക്കിയ കനെഷിയസ്. യുക്മ കലാമേളയുടെ ചരിത്രത്തിലെ ആദ്യ കലാപ്രതിഭയും ഇദ്ദേഹമാണ്. യുക്മയുടെ ഏറെ പ്രചാരം നേടിയ ദേശിയ ഗാനം തയാറാക്കിയതും കനെഷിയസു തന്നെ.

യുക്മ ദേശിയ കലാമേളകള്‍ക്കു മുന്നോടിയായി റീജണല്‍ കലാമേളകള്‍ നടന്നു വരുകയാണ്. നവംബര്‍ 21 നു നടക്കുന്ന ദേശിയ കലാമേളക്ക് ഈ വീഡിയോ പ്രമോ പ്രചോദനവും പ്രോത്സാഹനവും ആകും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.

യുക്മ ദേശിയ അധ്യക്ഷന്‍ ഫ്രാന്‍സിസ് കവളക്കാട്ട്, ദേശിയ സെക്രട്ടറി സജിഷ് ടോം, കലാമേള കോഓര്‍ഡിനേറ്റര്‍ മാമ്മന്‍ ഫിലിപ്പ് തുടങ്ങിയവര്‍ കലാമേള പ്രമോ യില്‍ സംസാരിക്കുന്നുണ്ട്. മുന്‍ കലാമേളകളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ഏറ്റവും മികച്ച രീതിയിലാണ് പ്രമോഷന്‍ വീഡിയോ തയാറാക്കിയിരിക്കുന്നത്.

വീഡിയോ കാണുവാന്‍ വു://ംംം.്യീൌൌയല.രീാ/രേവ?ളലമൌൃല=ുഹമ്യലൃബറലമേശഹുമഴല&്=ംാ്വാുവക9രഠക എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.