• Logo

Allied Publications

Europe
അഭയാര്‍ഥിപ്രശ്നം: ജര്‍മനിക്ക് ചെലവാകുന്നത് 16 ബില്യന്‍ യൂറോ; ശീതകാലത്ത് പ്രതിസന്ധി രൂക്ഷമാകും
Share
ബര്‍ലിന്‍: അഭയാര്‍ഥികള്‍ വന്നുകൂടുന്നതു കാരണം ജര്‍മനിയിലെ ടൌണുകള്‍ക്കും കമ്യൂണിറ്റികള്‍ക്കും പതിനാറു ബില്യന്‍ യൂറോയുടെ ചെലവു വരുമെന്ന് പഠന റിപ്പോര്‍ട്ട്. അഭയാര്‍ഥികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയെക്കാള്‍ വളരെ കൂടുതലാണിത്.

ജര്‍മന്‍ നഗരങ്ങളുടെ സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിനകം രാജ്യത്തെത്തിക്കഴിഞ്ഞ അഞ്ചു ലക്ഷം അഭയാര്‍ഥികള്‍ വഴി ഏഴു ബില്യന്‍ ചെലവാകും. 1.2 മില്യന്‍ അഭയാര്‍ഥികള്‍ എത്തുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് 16 ബില്യന്‍ എന്ന പ്രവചനം.

പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ആകെ തുക 10.5 ബില്യന്‍ മാത്രമാണ്. അതായത് അഞ്ചര ബില്യന്റെ കുറവ്. ജര്‍മനിയിലെ 16 സ്റേറ്റുകള്‍ക്കായി പ്രതിമാസം ഓരോ അഭയാര്‍ഥിക്കും 670 യൂറോ എന്ന കണക്കിലാണു ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വാഗ്ദാനം.

ഇതിനിടെ, വരാനിരിക്കുന്ന കൊടും ശൈത്യത്തില്‍ അഭയാര്‍ഥികള്‍ തണുത്തു മരവിച്ചു മരിക്കാനുള്ള സാധ്യതയാണു ബവേറിയന്‍ പോലീസ് മേധാവികള്‍ മുന്നോട്ടു വയ്ക്കുന്നത്. മേഖലയില്‍ ഇനി കൂടുതല്‍ അഭയാര്‍ഥികളെ സുരക്ഷിതരായി താമസിപ്പിക്കാന്‍ സ്ഥലം തികയാത്തതാണ് കാരണം. യൂറോപ്പില്‍ ശൈത്യകാലം തുടങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ സുരക്ഷിത സ്ഥനം ലഭിക്കാതെ എത്ര അഭയാര്‍ഥികള്‍ തണുപ്പിനെ അതിജീവിക്കും എന്നു കണ്ടറിയണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.