• Logo

Allied Publications

Europe
വോട്ടെടുപ്പിനു മുന്‍പേ റഷ്യയ്ക്ക് ലോകകപ്പ് വേദി കിട്ടി: ബ്ളാറ്റര്‍
Share
സൂറിച്ച്: 2018ലെ ലോകകപ്പു വേദി റഷ്യയ്ക്ക് അനുവദിക്കാന്‍ വോട്ടെടുപ്പു നടക്കും മുമ്പു തന്നെ ധാരണയായിരുന്നുവെന്ന് സസ്പെന്‍ഷനിലുള്ള ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍.

ഭാവിയിലെ ലോകകപ്പു വേദികളെക്കുറിച്ചു 2010ല്‍ തന്നെ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിലാണ് 2018ലെ ലോകകപ്പ് റഷ്യയ്ക്കും 2022ലേത് യുഎസിനും അനുവദിക്കാന്‍ ധാരണയായത്. എന്നാല്‍, വോട്ടെടുപ്പില്‍ വന്ന അവസാന മലക്കം മറിച്ചിലുകള്‍ കാരണം 2022ലെ വേദി യുഎസിനു പകരം ഖത്തറിനു ലഭിക്കുകയായിരുന്നു എന്നും റഷ്യന്‍ ന്യൂസ് ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ബ്ളാറ്റര്‍ വിശദീകരിച്ചു.

2018, 2022 ലോകകപ്പു വേദികള്‍ നിശ്ചയിക്കാനുള്ള വോട്ടെടുപ്പ് ഒരുമിച്ചു നടത്തിയ പിഴവായിരുന്നില്ലെന്നും ബ്ളാറ്റര്‍ അവകാശപ്പെട്ടു. കിഴക്കന്‍ യൂറോപ്പില്‍ ഒരിക്കലും ലോകകപ്പു നടത്തിയിട്ടില്ലാത്തതിനാലാണ് റഷ്യയ്ക്കു വേദി അനുവദിക്കാന്‍ തീരുമാനിച്ചത്. 2022ല്‍ അമേരിക്കയിലും ലോകകപ്പു നടത്തുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ രണ്ട് ശക്തികള്‍ക്ക് അവസരവും കിട്ടുമെന്നാണ് കരുതിയത്.

പിന്നീട് യൂറോപ്പില്‍നിന്നുള്ള നാലു വോട്ട് ധാരണയ്ക്കു വിരുദ്ധമായി യുഎസിനു പകരം ഖത്തറിനു ലഭിച്ചത്. ഇതാണ് തീരുമാനങ്ങള്‍ മാറിമറിയാന്‍ കാരണമായതെന്നും ബ്ളാറ്റര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്