• Logo

Allied Publications

Europe
ഓസ്ട്രിയക്കാര്‍ ജര്‍മന്‍കാരെക്കാള്‍ സമ്പന്നര്‍
Share
വിയന്ന: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ സ്വിറ്റ്സര്‍ലന്‍ഡുകാരാണെങ്കിലും ഓസ്ട്രിയക്കാര്‍ ജര്‍മന്‍കാരെക്കാള്‍ സമ്പന്നരാണെന്നാണു കഴിഞ്ഞ വര്‍ഷത്തെ അലയന്‍സ് സാമ്പത്തിക നിക്ഷേപ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതനുസരിച്ച് ലോകത്തിലെ സ്വകാര്യ സമ്പത്ത് 136 യൂറോയാണ്. അതായത് പോയ വര്‍ഷത്തേക്കാള്‍ 7.1 ശതമാനം കൂടുതല്‍. ഓസ്ട്രിയയുടെ സാമ്പത്തിക നിക്ഷേപം 2013 നെ അപേക്ഷിച്ച് 2.9 ശതമാനം വര്‍ധിച്ചു. ആളോഹരി കുറഞ്ഞത് 48.420 യൂറോ ബാങ്ക് അക്കൌണ്ടുകളില്‍ ഉണ്െടന്നര്‍ഥം. ലോകത്തിലെ ധനികരുടെ നിരയില്‍ ഓസ്ട്രിയക്കാര്‍ ഏറെ പിന്നിലാണെങ്കിലും ജര്‍മന്‍ ജനതയെക്കാള്‍ ഒരുപിടി മുന്നിലാണെന്നതാണു യാഥാര്‍ഥ്യം.

ജര്‍മന്‍കാര്‍ 44.770 യൂറോ ബാങ്ക് അക്കൌണ്ടുമായി 18ാം സ്ഥാനത്തുനില്‍ക്കുമ്പോള്‍ ഓസ്ട്രിയക്കാരന്‍ 17ാം സ്ഥാനം കൈയടക്കിയിരിക്കുന്നു.

സ്വിറ്റ്സര്‍ലന്‍ഡുകാരാണു ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ആളോഹരി 157.450 യൂറോ. രണ്ടാം സ്ഥാനം അമേരിക്കക്കാര്‍ക്കാണ്. ആളോഹരി 138.710 യൂറോ. മൂന്നാം സ്ഥാനം ഇംഗ്ളണ്ടുകാര്‍ക്കുമാണ്.

എന്നാല്‍ ആളോഹരി ബാധ്യതയുടെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മെച്ചപ്പെട്ട റാങ്കിംഗ് ഓസ്ട്രിയക്കാണ്. ആളോഹരി ബാധ്യത ഏകദേശം 19. 633 യൂറോയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ കടബാധ്യതയാണിത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഓസ്ട്രിയയിലെ ഏറ്റവും വലിയ സമ്പന്നര്‍, ഒന്നാമത് പോര്‍ഷേ ഗ്രൂപ്പ് മേധാവി പീഹ ക്ളാന്‍ (65 ബില്യന്‍), രണ്ടാമത് റെഡ്ബുള്‍ മേധാവി ദിദി മാറ്റെഷിറ്റ്സ് (7.6 ബില്യന്‍) മൂന്നാമത് ഇന്‍ഗ്രിഡ് ഫ്ലിക്ക (ഏറ്റവും ധനികയായ വനിത 7.2 ബില്യന്‍). അതായത് ഓസ്ട്രിയയില്‍ ധനികര്‍ വീണ്ടും ധനികരാകുന്നുവെന്നര്‍ഥം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​