• Logo

Allied Publications

Europe
രണ്ടാം പിങ്ക് ജന്മ ദിനത്തില്‍ കാന്‍സര്‍ സഹായ നിധി സമാഹരിച്ചു 'ബോണ്‍' മാതൃകയായി
Share
ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (ആഅണച) തങ്ങളുടെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷം, ബ്രസ്റ് കാന്‍സര്‍ സഹായ നിധി സമാഹരണവുമായി മികച്ച മാതൃക കാട്ടി.

അര്‍ബുദരോഗം വേര്‍പെടുത്തിയ സ്നേഹമനസുകളുടെ ഓര്‍മകള്‍ അനുസ്മരിച്ചു 2 പിങ്ക് മെഴുകു തിരികള്‍ കത്തിച്ചുകൊണ്ട് ഈസ്റ് ഹാം എംപി സ്റീഫന്‍ ടിംസിനോടൊപ്പം ചേര്‍ന്നു കൊച്ചു ബാലികമാര്‍ ബോണിന്റെ രണ്ടാമത് പിങ്ക് ജന്മദിനാഘോഷത്തിനു നാന്ദി കുറിച്ചു. തദവസരത്തില്‍ സദസ്യര്‍ എഴുന്നേറ്റു നിന്നു മൌന പ്രാര്‍ഥന നടത്തി.

സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മാനിച്ചു ബോണ്‍ മെംബര്‍ സിസിലി ജേക്കബിനെ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രമുഖ സാഹിത്യകാരിയും കലാകാരിയും മികച്ച സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയും ആയ സിസിലി ജേക്കബ് ഈ വര്‍ഷത്തെ ബോണിന്റെ 'വോളന്റിയര്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തുടര്‍ന്നു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഫൌണ്ടറും ചെയര്‍ പേഴ്സണുമായ ഡോ. ഓമന ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം യോഗം പുതിയ ഭാരവാഹികളായി ഡോ. ഓമന ഗംഗാധരന്‍ (ചെയര്‍ പേഴ്സണ്‍), നിഷ്യാ മുരളി (സെക്രട്ടറി), എലിസബത്ത് സ്റാന്‍ലി (ട്രഷറര്‍) എന്നിവരെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

തുടര്‍ന്നു നടന്ന ജന്മദിന സമ്മേളനത്തില്‍ സംഘടനയുടെ ഡോ. ഓമന ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബോണ്‍ എന്ന സംഘടനയിലൂടെ ബ്രിട്ടനിലുള്ള ഏഷ്യന്‍ വനിതകളുടെ ആരോഗ്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളില്‍ ഇതുവരെ ചെയ്ത പരിപാടികളും ഭാവി പ്രവര്‍ത്തന പദ്ധതികളും വിശദീകരിച്ചു. പൊതു വേദികളില്‍ വനിതകളുടെ അനിവാര്യമായ അവകാശ ശബ്ദമായി 'ബോണ്‍' ഉയര്‍ന്നു വരും എന്നും ഡോ. ഓമന അവകാശപ്പെട്ടു.

മുന്‍ കാബിനെറ്റ് മന്ത്രിയും ഈസ്റ് ഹാം എംപിയുമായ സ്റീഫന്‍ ടിംസ് മുഖ്യാതിഥിയായിരുന്നു. വനിതകള്‍ ഭൂരിപക്ഷമുള്ള ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നേടിയെടുക്കാന്‍ ഇത്തരം കൂട്ടായമകളുടെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നു സ്റീഫന്‍ ടിംസ് പറഞ്ഞു.

ബ്രെസ്റ് കാന്‍സര്‍ ചാരിറ്റി ഓഫ് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സുമായി ചേര്‍ന്നാണു ബോണ്‍ കാരുണ്യനിധി സമാഹരിച്ചത്. സൌത്ത് ഇന്ത്യന്‍ ബാങ്ക്, യുഎഇ എക്സ്ചേഞ്ച്, ജോയ് ആലുക്കാസ്, സ്വയം പ്രോപ്പര്‍ട്ടി തുടങ്ങിയ സ്പോണ്‍സര്‍മാരും കാന്‍സര്‍ സഹായ നിധിക്കായി സഹായം നല്‍കിയിരുന്നു. റാഫിള്‍, ലേലം തുടങ്ങിയവ വഴിയാണു ബോണ്‍ സഹായ നിധി പ്രധാനമായും സമാഹരിച്ചത്.

നിഷ്യാ മുരളിയുടെ നന്ദിപ്രകടനത്തോടെ ബോണ്‍ പിങ്ക് ജന്മ ദിനാഘോഷം സമാപിച്ചു.

ബ്രിട്ടനിലുള്ള 18 വയസിനു മുകളില്‍ പ്രായം ആയ ഏതൊരു വനിതയ്ക്കും ബോണില്‍ മെംബര്‍ഷിപ്പു ലഭ്യമാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.