• Logo

Allied Publications

Europe
ഡബ്ളിനില്‍ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം സമാപിച്ചു
Share
ഡബ്ളിന്‍: ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ഫിബ്ബിള്‍സ്ടൌണ്‍ കമ്യൂണിറ്റി സെന്ററില്‍ ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ 24, 25, 26 ദിവസങ്ങളില്‍ നടന്ന കുടുംബ നവീകരണ ധ്യാനത്തിനും ക്രിസ്റീന്‍ ധ്യാനത്തിനും 27നു നടന്ന ഏകദിന യുവജന കണ്‍വന്‍ഷനും സമാപിച്ചു.

കുടുംബ നവീകരണ ധ്യാന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

സുപ്രസിദ്ധ സുവിശേഷപ്രഘോഷകന്‍ ഫാ. ജോസഫ് പാംപ്ളാനി ആണ് ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം നയിച്ചത്. ക്രിസ്റീന്‍ ധ്യാനത്തിനു യുകെ സെഹിയോന്‍ ക്രിസ്റീന്‍ ധ്യാനടീമും നേതൃത്വം നല്‍കി.

ചൊവാഴ്ച്ച നടന്ന പ്രത്യേക യുവജന സെമിനാറില്‍ ഇരുനൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലി, ട്രസ്റിമാരായ മാര്‍ട്ടിന്‍ സ്കറിയ പുലിക്കുന്നേല്‍,ജോര്‍ജ് പള്ളിക്കുന്നത്ത്,ജനറല്‍ കണ്‍വീനര്‍ ബിനു ആന്റണി, ജോബി ജോണ്‍, ജോസ് വെട്ടിക്ക, ജോയിച്ചന്‍, ടോമിച്ചന്‍ ആന്റണി, ജെറി ജോയി, തോമസ് ആന്റണി എന്നിവര്‍ ധ്യാനപരിപാടികള്‍ക്കു നേതൃത്വം നല്‍കി. സാബു ജോസഫ്, കെ.പി. ബിനു, ജോഷി കൊച്ചുപറമ്പില്‍ എന്നിവര്‍ നയിച്ച ഗായകസംഘവും ധ്യാനത്തെ ഭക്തിസാന്ദ്രമാക്കി.

സീറോ മലബാര്‍ സഭയുടെ ബ്ളാഞ്ചസ് ടൌണ്‍ മാസ് സെന്ററിലെ മുഴുവന്‍ അംഗങ്ങളും ധ്യാനവിജയത്തിനായി പ്രവര്‍ത്തിച്ചു.

ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സീറോ മലബാര്‍ സഭാ ചാപ്ളെയിന്മാരായ ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ