• Logo

Allied Publications

Europe
അഭയാര്‍ഥി നയത്തില്‍ കുറവുകളുണ്ട്: മെര്‍ക്കല്‍
Share
ബര്‍ലിന്‍: ജര്‍മനിയുടെ അഭയാര്‍ഥി നയത്തില്‍ ഇനിയും ചില കുറവുകള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ജര്‍മനിയുടെ മാത്രമല്ല, യൂറോപ്പിന്റെ നയത്തിലും കുറവുകളുണ്ട്. എന്നാല്‍, ജര്‍മനിക്ക് വെല്ലുവിളികള്‍ നേരിടാനും അതിജീവിക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. ബവേറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ന്യൂറംബര്‍ഗില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചാന്‍സലര്‍.

അഭയാര്‍ഥികള്‍ നിരവധിയനവധിയാണ്, എന്നാല്‍, എട്ടു കോടി ജനങ്ങളുള്ള ജര്‍മനിക്ക് അവരെ സ്വീകരിക്കാന്‍ സാധിക്കും. അവരുമായി ഇഴുകിച്ചേരാന്‍ ജര്‍മന്‍ ജനതയ്ക്കു സാധിക്കുമെന്നും മെര്‍ക്കല്‍ വിശ്വാസം പ്രകടിപ്പിച്ചു.

എന്നാല്‍, അനിയന്ത്രിതമായി തുടരുന്ന അഭയാര്‍ഥി പ്രവാഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ബാള്‍ക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ഉച്ചകോടിയിലും അന്തിമ ധാരണയിലെത്താനായില്ല.

ഇതിനിടെ ജര്‍മനിയിലെ ലോവര്‍ സാക്സണിയില്‍ താമസിപ്പിച്ചിരുന്ന നാലായിരം അഭയാര്‍ഥികളില്‍ എഴുനൂറു പേരെ കഴിഞ്ഞ ആഴ്ച കാണാതായിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നോ എവിടെ പോയെന്നോ അധികൃതര്‍ക്കു യാതൊരു രൂപവുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​