• Logo

Allied Publications

Europe
അഭയാര്‍ഥിയെ തട്ടിവീഴ്ത്തിയ മാധ്യമ പ്രവര്‍ത്തക ഫെയ്സ്ബുക്കിനെതിരേ കോടതിയിലേക്ക്
Share
ബര്‍ലിന്‍: സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്ക് കടക്കാനൊരുങ്ങവേ സിറിയന്‍ അഭയാര്‍ഥികളെ കാലുപയോഗിച്ച് തട്ടിവീഴ്ത്തിയ പെട്ര ലാസ്ലോ എന്ന മാധ്യമ പ്രവര്‍ത്തക ഫെയ്സ്ബുക്കിനെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു.

ദൃശ്യങ്ങള്‍ വൈറലായതോടെ പെട്രയ്ക്ക് എതിരെ ജനരോക്ഷം ഇരമ്പി. പ്രതിഷേധം രൂക്ഷമായതോടെ ജോലിയില്‍നിന്ന് വിവാദ നായികയെ പുറത്താക്കി. ക്ഷമാപണവുമായി പെട്ര പരസ്യമായി രംഗത്തെത്തിയെങ്കിലും ലോക മനസാക്ഷിക്കു മുന്നില്‍ ഇവയൊന്നും വിലപ്പോയില്ല. പെട്രയ്ക്ക് എതിരായ പ്രതിഷേധം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു പോവുകയും ഇതിനായി ഫേസ്ബുക്കിനെ ജനങ്ങള്‍ മുഖ്യ മാധ്യമമാക്കുകയും ചെയ്തു.

ഭീഷണികളും അവഹേളനവും ശക്തമായതോടെ കോടതിയെ സമീപിക്കാനാണ് പെട്രയുടെ തീരുമാനം. തനിക്കെതിരായ പോരാട്ടങ്ങള്‍ക്ക് കളമൊരുക്കുന്ന ഫേസ്ബുക്കിനെതിരെ നിയമ നടപടി സ്വീകരിക്കാനും പെട്ര തീരുമാനിച്ചുകഴിഞ്ഞു.

തനിക്കെതിരെ പല രാജ്യങ്ങളില്‍ നിന്നുമുള്ള നീക്കങ്ങള്‍ തടയുന്നതിനു പകരം ഫെയ്സ്ബുക്ക് വിഷയം ആളിക്കത്തിക്കുകയായിരുന്നുവെന്നാണ് പെട്രയുടെ ആരോപണം. ഇതിനു പുറമെ തന്റെ കാലില്‍തട്ടി വീണ സിറിയന്‍ അഭയാര്‍ഥി ഒസാമ അബ്ദുള്‍ മൊഹ്സിനെതിരെയും പെട്ര പരാതി നല്‍കുന്നുണ്ട്. തനിക്കെതിരെ തെറ്റായ വിവരങ്ങളാണ് മൊഹ്സിന്‍ പോലീസിനു നല്‍കിയതെന്നാണ് പെട്രയുടെ ആരോപണം.

സെപ്റ്റംബറിലായിരുന്നു വിവാദസംഭവം. സെര്‍ബിയയുടെ അതിര്‍ത്തിയില്‍ നിന്ന് ഹംഗറിയിലേക്ക് ഒരുകൂട്ടം സിറിയന്‍ അഭയാര്‍ഥികള്‍ ഓടിക്കടക്കുകയായിരുന്നു. ഇതു പകര്‍ത്താനായി കാമറയുമായി പെട്രയുമെത്തിയിരുന്നു. ഹംഗേറിയന്‍ പോലീസ് തടഞ്ഞെങ്കിലും പലരും അവരെയും കടന്നോടി. അതിനിടെയാണ് മകനുമായി പോകുകയായിരുന്ന മൊഹ്സിനെ പെട്ര കാല്‍വച്ചു വീഴ്ത്തിയത്. അടിതെറ്റിയ മൊഹ്സിന്‍ മകനു മുകളിലേക്ക് വീഴുന്നതടക്കമുള്ള ദൃശ്യങ്ങള്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ കാമറയില്‍ പതിയുകയും ചെയ്തു.

ഫേസ്ബുക്കിലൂടെ കടുത്ത പ്രതിഷേധമാണ് പെട്ര നേരിട്ടത്. ഡിസ്ലൈക്ക് പെട്ര പേജുകളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. പെട്രയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. ഇതോടെ മകള്‍ മാത്രമുള്ള പെട്രയുടെ ജീവിതം ദുസഹമായി.

ആരോപണങ്ങള്‍ക്കു മറുപടിയുമായി ഒടുവില്‍ പെട്ര രംഗത്തെത്തിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അഭയാര്‍ഥികള്‍ തനിക്കു നേരെ ഓടിവരുന്നതുകണ്ട് സ്വയരക്ഷയ്ക്ക് ശ്രമിച്ചതാണെന്നും മാധ്യമങ്ങള്‍ക്കു നല്‍കിയ തുറന്ന കത്തില്‍ പെട്ര ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ ഒരു കുട്ടിയുടെ അമ്മയാണെന്നും മനസാക്ഷിയില്ലാത്ത സ്ത്രീയല്ലെന്നും പെട്ര പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും വേണ്ടത്ര ഫലം കണ്ടിരുന്നില്ല.

തുടര്‍ച്ചയായ ഭീഷണികളെ ഭയന്ന് റഷ്യയിലേക്ക് കടക്കാന്‍ പെട്ര തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അവര്‍ പുതിയ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതായ വാര്‍ത്തകളും എത്തിയത്. എന്നാല്‍ വിവാദ വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ഉള്ളിടത്തോളും ഒരു കോടതിക്കും പെട്രയുടെ വാദത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്