• Logo

Allied Publications

Europe
പ്രോസസ്ഡ് മാംസം പുകവലിയെപ്പോലെ അപകടകരം
Share
ബര്‍ലിന്‍: ജര്‍മന്‍ ബ്രാറ്റ്വൂഴ്സ്റ് പോലുള്ള സംസ്കരിച്ച മാംസാഹാരം കഴിക്കുന്നത് പുകവലി പോലെ അപകടകരമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സംസ്കരിച്ച ഇറച്ചി 50 ഗ്രാം ദിവസവും കഴിക്കുന്നവര്‍ക്ക് കുടലിലെ അര്‍ബുദ സാധ്യത 18 ശതമാനം വരെ വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര കാന്‍സര്‍ റിസര്‍ച്ച് സംഘടനയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയത്. ഇതോടെ സംസ്കരിച്ച മാംസ പദാര്‍ഥങ്ങളും അവയുടെ ഉപോത്പന്നങ്ങളും അര്‍ബുദത്തിനു കാരണമായേക്കാവുന്ന വിഭാഗത്തില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയേക്കും.

അര്‍ബുദത്തിനു കാരണമാകുന്ന സിഗരറ്റ്, ആല്‍ക്കഹോള്‍ എന്നീ വിഭാഗത്തിലാണ് സംസ്കരിച്ച ഇറച്ചിയെയും ഉള്‍പെടുത്തുന്നത്. എന്നാല്‍, ഇറച്ചിയുടെ ഉപയോഗം കാന്‍സറിനു എത്രമാത്രം കാരണമാകും എന്ന് റിപ്പോര്‍ട്ടില്‍ സൂചന ഇല്ല. എന്നാല്‍ വല്ലപ്പോഴും ഒരു സാന്‍ഡ്വിച്ച് കഴിക്കുന്നത് പുകവലിക്കുന്ന പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

എണ്ണയില്‍ പൊരിച്ചെടുക്കുന്നവയും ചുട്ടെടുക്കുന്നതുമായ ഭക്ഷ്യ പദാര്‍ഥങ്ങള്‍ കാന്‍സറിനെ കൂടിയ തോതില്‍ ക്ഷണിച്ചു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യക്തിയില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇറച്ചിയുടെ ഉപഭോഗത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. വളരെ പോഷക മൂല്യമുള്ളതും ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവയുടെ പ്രധാന സ്രോതസുമാണ് ഇറച്ചി. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത് ഒരു ദിവസം ചുവന്ന മാംസം നൂറു ഗ്രാം കഴിക്കുന്നത് 18 ശതമാനം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.