• Logo

Allied Publications

Europe
ബെയ്റൂട്ടില്‍ അന്താരാഷ്ട്ര മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റിവലില്‍ കളരിപ്പയറ്റുമായി മലയാളി ബിനോയി പാലയില്‍
Share
പാരിസ്: ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന അന്താരാഷ്ട്ര മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റിവലില്‍ കളരിപ്പയറ്റ് അവതരിപ്പിച്ച് മലയാളിയായ ബിനോയി പാലയില്‍ ഏബ്രഹാം ശ്രദ്ധേയനായി.

നവംബര്‍ 25,26 തീയതികളിലാണ് മിഡില്‍ ഈസ്റില്‍ ആദ്യമായി മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫെസ്റിവല്‍ അരങ്ങേറിയത്. കരാട്ടെ, കുങ്ഫു, തായ്കൊണ്െടാ, ജൂഡോ, കളരിപ്പയറ്റ് തുടങ്ങി വിവിധ ഇനങ്ങളില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എഴുപതു പേര്‍ക്കാണ് ഫെസ്റിവലില്‍ പങ്കെടുത്ത് ലോകത്തിന്റെ മുമ്പില്‍ തങ്ങളുടെ കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചത്. ഫെസ്റിവലില്‍ ആയിരക്കണക്കിനാളുകള്‍ക്കു പുറമെ ലോകമാധ്യമങ്ങളും സ്ഥാനം പിടിച്ചിരുന്നു.

ലെബനന്‍ ടൂറിസം വകുപ്പിന്റെയും ട്രാക്ക് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെയാണ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫെസ്റിവല്‍ സംഘടിപ്പിച്ചത്. ലെബനീസ് ആര്‍മിയുടെ പ്രത്യേക പരിശീലന പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ചു നടന്നു.

കഴിഞ്ഞ 14 വര്‍ഷമായി പാരിസില്‍ കളരിപ്പയറ്റ്, മസാജ് എന്നിവയില്‍ പരിശീലനം നല്‍കി വരുന്ന ബിനോയി, അമേരിക്ക, കാനഡ, റഷ്യ, യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കളരിപ്പയറ്റ്, മസാജ് എന്നിവയില്‍ പരിശീലങ്ങളും പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ തയാറാക്കിയ ഡോക്യുമെന്ററിയിലും ബിനോയ് കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെയും എഷ്യയിലെയും വിവിധ തരത്തിലുള്ള മസാജ് രീതികളില്‍ പരിശീലനം നേടിയിട്ടുള്ള മാസ്റര്‍ ബിനോയി ഈ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ സിവിഎന്‍ കളരിയിലെ ഇ.പി. വാസുദേവ ഗുരുക്കളുടെ കീഴില്‍ പരിശീലനം നേടിയിട്ടുള്ള ബിനോയി കളരി, മസാജ് എന്നിവയ്ക്കായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ംംം.ാമലൃെേയശ്യിീ.രീാ, ംംം.സമഹമൃശളൃമിരല.രീാ, ഋ.ാമശഹ:ാമലൃെേയശ്യിീ@വീാമശഹ.രീാ

ുവീില : +33609082693

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.