• Logo

Allied Publications

Europe
യോര്‍ക്ഷയര്‍ ഹംബര്‍ റീജണിന്റെ കലാമേളയ്ക്ക് ഉജ്വല സമാപനം
Share
ലണ്ടന്‍: കീത്ത് ലീ മലയാളി അസോസിയേഷന്റെ (ഗങഅ) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യുക്മ യോര്‍ക്ഷയര്‍ ഹംബര്‍ റീജണിന്റെ കലാമേളയ്ക്ക് ഉജ്വല സമാപനം.

രാവിലെ പത്തിനാരംഭിച്ച പൊതുസമ്മേളനം നാഷണല്‍ സെക്രട്ടറി സജിഷ് ടോം ഉദ്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡന്റ് അലക്സ് അധ്യക്ഷത വഹിച്ചു. റീജണല്‍ സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍ സ്വാഗതം ആശംസിച്ചു. നാഷണല്‍ ജോയിന്റ് ട്രഷറര്‍ ഏബ്രഹാം ജോര്‍ജ് ആശംസ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ നാഷണല്‍ എക്സിക്യൂട്ടീവ് സോജന്‍ ജോസഫ്, റീജണല്‍ വൈസ് പ്രസിഡന്റ് ജെസി ജോണ്‍, ട്രഷറര്‍ സുബിന്‍ ജോസഫ്, ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജു സി. ബേബി, വെയ്ക്ക് ഫീല്‍ഡ് അസോസിയേഷന്‍ സെക്രട്ടറി അനീഷ്, ബ്രഡ്ഫോര്ഡ് പ്രസിഡന്റ് ടോം തോമസ്, യോര്‍ക് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബേബി പൌലോസ് റീജണല്‍ ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍ സജിന്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ജിസിഎസ്സി പരീക്ഷയില്‍ കൂടുതല്‍ മികച്ച വിജയം നേടിയ മഹിമ മഹേഷ് അഞ്ജലി ജോസഫ് (വെസ്റ് യോര്‍ക് ഷെയര്‍ മലയാളി അസോസിയേഷന്‍, എസ്കെസിഎ) എന്നിവര്‍ക്കും ടോപ് അച്ചീവര്‍ ആയ അനുഷ്ക ജോണിനും സജിഷ് ടോം പുരസ്കാരം നല്‍കി ആദരിച്ചു.

തുടര്‍ന്നു കലാമത്സരങ്ങള്‍ക്കു തുടക്കം കുറിച്ചു. രണ്ടു വേദികളിലായി ഇടവേളകള്‍ ഇല്ലാതെ മത്സരങ്ങള്‍ നടക്കുകയായിരുന്നു. വിവിധ ആളുകളുടെ നേതൃത്വത്തില്‍ ആതിഥേയ അസോസിയേഷന്‍ അംഗങ്ങളും റീജണല്‍ കലാമേള കമ്മിറ്റിയംഗങ്ങളും പരാതിക്കിട നല്‍കാതെ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.

കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി. വെസ്റ് യോര്‍ക്ഷയര്‍ മലയാളി അസോസിയേഷന്‍ വെക്ക് ഫീല്‍ഡ് രണ്ടാം സ്ഥാനം നേടി. കലാപ്രതിഭ, കലാതിലക പട്ടം ഷെഫീല്‍ഡ് കേരള കള്‍ചറല്‍ അസോസിയേഷന്‍ സ്വന്തമാക്കി. നടോടി നൃത്തം, ഭാരത നാട്യം ഫാന്‍സി ഡ്രസ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഷെറിന്‍ ജോസ് കലാപ്രതിഭ ആയപ്പോള്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ് എന്നിവയുടെ വിജയത്തില്‍ ജിഷ്ണ വര്‍ഗീസ് കലാതിലക പട്ടം കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ