• Logo

Allied Publications

Europe
ഡബ്ളിനില്‍ കുടുംബ നവീകരണ ധ്യാനത്തിനു തുടക്കമായി
Share
ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ഫിബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനു ഒക്ടോബര്‍ 24നു (ശനി) തുടക്കമായി.

രാവിലെ നടന്ന ചടങ്ങില്‍ ഡബ്ളിന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. റെയ്മണ്ട് ഫീല്‍ഡ് ഭദ്രദീപം തെളിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. അയര്‍ലന്‍ഡിന്റെ നവീകരണശ്രമങ്ങളില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന പിന്തുണയെ ബിഷപ് ഡോ. റെയ്മണ്ട് ഫീല്‍ഡ് പ്രശംസിച്ചു. ഫാ. ആന്റണി ചീരംവേലില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു ഫാ. ജോസഫ് പാംപ്ളാനിയുടെ നേതൃത്വത്തില്‍ ധ്യാനം ആരംഭിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കാനായി അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു വിശാസികളാണ് ബ്ളാഞ്ചസ് ടൌണില്‍ എത്തിയിരിക്കുന്നത്.

കുട്ടികള്‍ക്കായുള്ള ക്രിസ്റീന്‍ ധ്യാനത്തിനും ഇതോടൊപ്പം തുടക്കമായി. യുകെ സെഹിയോന്‍ ക്രിസ്റീന്‍ ധ്യാന ടീം ആണ് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രൂഷകള്‍.

ഫാ. ജോസ് ഭരണികുളങ്ങര, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിനുവേണ്ടി ഒരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.