• Logo

Allied Publications

Europe
കുടുംബ നവീകരണ ധ്യാനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ളാഞ്ചാര്‍ഡ്സ്ടൌണ്‍, ക്ളോണി, ഫിബിള്‍സ്ടൌണ്‍ കമ്യൂണിറ്റി സെന്ററില്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 നു (ചൊവ്വ) നടത്തുന്ന ഏകദിന യുവജന കണ്‍വന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേര്‍ന്ന റവ. ഡോ. ജോസഫ് പാംപ്ളാനിയെ സീറോ മലബാര്‍ സഭയുടെ ഡബ്ളിന്‍ ചാപ്ളെയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ചേര്‍ന്നു വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ക്രിസ്റീന്‍ ധ്യാനത്തിനു യുകെ സെഹിയോന്‍ ക്രിസ്റീന്‍ ധ്യാന ടീം നേതൃത്വം നല്‍കും. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. കുട്ടികളുടെ രജിസ്ട്രേഷനും, കണ്‍സെന്റ് ഫോമും ധ്യാനത്തിനു മുമ്പ് മാതാപിതാക്കള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

ഇനിയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്ക് ധ്യാന സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക രജിസ്ട്രഷന്‍ കൌണ്ടറില്‍ പേര് രജിസ്റര്‍ ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കുമെന്ന് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.