• Logo

Allied Publications

Europe
ഈസ്റ് ആംഗ്ളിയ റീജണല്‍ കലാമേള ഒക്ടോബര്‍ 31ന്
Share
ലണ്ടന്‍: ഈസ്റ് ആംഗ്ളിയ റീജണിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു ഒക്ടോബര്‍ 31നു (ശനി) രാവിലെ ഒമ്പതിനു ബാസില്‍ഡണിലെ ജയിംസ് ഹോണ്‍സ്ബി സ്കൂളില്‍ അരങ്ങേറും.

റീജണിന്റെ കീഴിലുള്ള ഇപ്സ്വിച്ചും ബാസില്‍ഡണും കേംബ്രിഡ്ജും നോര്‍വിച്ചും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. നവാഗതരായ ഈസ്റ് ലണ്ടന്‍ മലയാളി അസോസിയേഷനും ശക്തമായ ഏറ്റുമുട്ടലിനായി അരങ്ങിലെത്തും.

മത്സരാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധനവു കാരണം രാവിലെ ഒമ്പതിനു മൂന്നൂ സ്റേജുകളിലായി മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ എട്ടരയോടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. വൈകി എത്തുന്ന മത്സരാര്‍ഥികള്‍ക്ക് മറ്റൊരു അവസരം ലഭിക്കുകയില്ലാത്തതിനാല്‍ അംഗ അസോസിയേഷനുകളിലെ ഭാരവാഹികള്‍ അവരുടെ അസോസിയേഷനുകളിലെ മത്സാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനായി പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. വിശാലമായ കാര്‍ പാര്‍ക്കിംഗും മത്സരാര്‍ഥികള്‍ക്ക് തയാറെടുപ്പുകള്‍ നടത്തുന്നതിനാവശ്യമായ മുറികളും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

കലാമേളയിലെ ജനപങ്കാളിത്തം കണക്കിലെടുത്ത് നിരവധി സ്പോണ്‍സേഴ്സും രംഗത്തു വന്നിട്ടുള്ളതായി കലാമേള കോഓര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളം അറിയിച്ചു.

അലൈഡ് ഫിനാന്‍സ് സര്‍വീസ്, നഴ്സ്ഡോക്ക്, ജോയി ആലൂക്കാസ്, മാക്സ് റെമിറ്റ് ഏബ്രാഹം ആന്‍ഡ് അസോസിയേറ്റ്സ് എന്നിവരാണ് പ്രധാന പ്രായോജികര്‍. കൂടാതെ ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫിയും പി.വി. മത്തായി പുതുവേലില്‍ ഹൌസ് മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിയും കുഞ്ഞുമോന്‍ ആന്‍ഡ് ജയ അറയ്ക്കല്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപ്രതിഭ പട്ടവും പൊടിയമ്മ മേമ്മോറിയല്‍ (ആലീസ് ലൂക്കോസ്) സ്പോണ്‍സര്‍ ചെയ്യുന്ന കലാതിലക പട്ടവും സ്കറിയ പാക്കല്‍ മേമ്മോറിയലിനുവേണ്ടി സിബു സ്കറിയ സ്പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും വിജയികള്‍ക്കു ലഭിക്കൂം. മെഗാ റാഫിള്‍ പ്രൈസ് സ്പെണ്‍സര്‍ ചെയ്യുന്നത് സ്പൈസ് ലാന്‍ഡ് നോര്‍വിച്ചാണ്.

കലാമേളയുടെ വിജയത്തിനായി റീജണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് സണ്ണി മത്തായിയും സെക്രട്ടറി ഓസ്റിന്‍ അഗസ്റിനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 07828 126 981, സണ്ണി മത്തായി 07727 993229, ഓസ്റിന്‍ അഗസ്റിന്‍ 07889 869216.

വിലാസം: ഖമാല ഒീൃിയ്യെ ടരവീീഹ, ഘലശിലൃെേ ഞീമറ, ആമശെഹറീി ഋലൈഃ ടട15 5ചത.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ