• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതിയ ജര്‍മന്‍ വ്യവസായികളുടെ നിലപാടില്‍ ഊഷ്മളത കുറയുന്നു
Share
ബര്‍ലിന്‍: യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമായ സമയത്ത്, ഇവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുന്ന നിലപാടാണ് ജര്‍മന്‍ വ്യവസായ ലോകം പൊതുവേ സ്വീകരിച്ചിരുന്നത്. രാജ്യം നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമത്തിനു അഭയാര്‍ഥികളിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

എന്നാല്‍, ഇപ്പോള്‍ ആ സ്വാഗത സ്വരത്തിനു ഊഷ്മള കുറയുന്നതായാണ് സൂചന. മാനവ വിഭവശേഷി വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയോജനത്തേക്കാള്‍ അധികമായിരിക്കും അഭയാര്‍ഥികള്‍ കാരണം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്ന വിലയിരുത്തലാണ് മനംമാറ്റത്തിനു അടിസ്ഥാനം.

അവസരങ്ങളെക്കുറിച്ചു മാത്രമാണ് എല്ലാവരും സംസാരിക്കുന്നതെന്നും അതിനു പിന്നിലുള്ള അപകട സാധ്യതകള്‍ കൂടി കാണേണ്ടതുണ്ടെന്നും ജര്‍മന്‍ നിര്‍മാണ മേഖലയിലെ സംഘടനാ മേധാവി മൈക്കല്‍ നിപ്പര്‍ പറയുന്നു. ജര്‍മനിയില്‍ വന്നെത്തുന്ന അഭയാര്‍ഥികള്‍ക്കു മുഴുവന്‍ അടിയന്തരമായി ജോലി കണ്ടെത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നത് വിഡ്ഡിത്തമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിര്‍മാണ മേഖലയ്ക്കു തന്നെയായിരിക്കും അഭയാര്‍ഥികളെക്കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക. എന്നാല്‍, ഈ അഭയാര്‍ഥി പ്രവാഹത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കാണാതിരുന്നു കൂടാ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​