• Logo

Allied Publications

Europe
ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവത്തിനു ഇനി മൂന്നുനാള്‍ കൂടി
Share
ബ്രിസ്റോള്‍: ക്ളിഫ്റ്റണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്റോളില്‍ നടത്തുന്ന അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സര ഇനങ്ങള്‍ കൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ കലാ മത്സരമാണിത്. ബ്രിസ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഏഴു വ്യത്യസ്ത സ്റേജുകളിലായി ആറു വിവിധ പ്രായപരിധികളില്‍ 69 മത്സര ഇനങ്ങളിലായി 377 കുട്ടികള്‍ മാറ്റുരയ്ക്കുന്നു. കലോത്സവത്തിനു നിരവധി കുട്ടികളാണ് പങ്കെടുക്കാന്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്.

സീറോ മലബാര്‍ വിശ്വാസികളുടെ കലയോടുള്ള അഭിനിവേശം വേദിയിലെത്തുമ്പോള്‍ അത് ബൈബിള്‍ കലോത്സവത്തിന്റെ പൂര്‍ണതയിലെത്തും. നിരവധി പേരുടെ കഠിനധ്വാനവും പ്രയത്നങ്ങളും കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ വിജയത്തിനു ഒരു കാരണമാണ്. ഇക്കുറിയും എല്ലാ മുന്നൊരുക്കങ്ങളും ബന്ധപ്പെട്ടവര്‍ എടുത്തുകഴിഞ്ഞു. വിജയികള്‍ക്കായി 207 ട്രോഫികള്‍ ഒരുങ്ങികഴിഞ്ഞു. ഓരോ സ്റേജിനും വേണ്ട വിവിധ കമ്മിറ്റികളും തയാറായി കഴിഞ്ഞു.

24നു (ശനി) ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ചെക്കിന്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠക്കുശേഷം 10നു ഏഴു വേദികളിലായി വിവിധ പ്രായക്കാര്‍ക്കുവേണ്ടി മത്സരങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്ക് ഇംഗ്ളീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 21 മത്സര ഇനങ്ങളാണ് കലോത്സവത്തിലുള്ളത്. സെഹിയോന്‍ യുകെയുടെ ഡയറക്ടറായ ഫാ. സോജി ഓലിക്കല്‍ ആണ് ഇത്തവണത്തെ മുഖ്യാതിഥി.

കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ചെയര്‍മാന്‍ ഫാ. സിറില്‍ ഇടമനയും കോ ഓര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്യനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയ് സെബാസ്റ്യന്‍ 07862701046 (കോ ഓര്‍ഡിനേറ്റര്‍), സിജി വാധ്യാനത്ത് 07734303945 (ട്രസ്റി), ജയ്സണ്‍ ബോസ് 07725342955 (സെക്രട്ടറി), ജോണ്‍സന്‍ മാത്യൂ 07737960517 (ട്രസ്റി), ംംം.്യൃീാമഹമയമൃരവൌൃരവയൃശീഹ.രീാ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ