• Logo

Allied Publications

Europe
ഡബ്ളിനില്‍ വിദ്യാരംഭവും മെറിറ്റ് ഈവനിംഗും വിജയദശമിനാളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ സാംസ്കാരിക സംഘടനയായ മലയാളം തുടര്‍ച്ചയായി ഏഴാമത് തവണ ഒരുക്കുന്ന വിദ്യാരംഭം ഒക്ടോബര്‍ 23നു (വെള്ളി) വൈകുന്നേരം നാലിനു ലൂക്കനിലെ ബാലിയോവന്‍ കമ്യൂണിറ്റി സെന്ററില്‍ (കേരള ഹൌസ്) സംഘടിപ്പിക്കുന്നു.

യുകെയിലെ കോളജ് അധ്യാപികയും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ജയശ്രീ ശ്യാംലാലാണ് ഇത്തവണ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്. യുകെയിലെ സ്ഥിരതാമസക്കാരിയായ ജയശ്രീ ശ്യാംലാല്‍ മലയാളനാടകാചാര്യനായ ഒ. മാധവന്റെ മകളും സിനിമതാരം മുകേഷിന്റെ സഹോദരിയുമാണ്.

വിദ്യാരംഭത്തെത്തുടര്‍ന്നു മെരിറ്റ് ഈവനിംഗ് ചടങ്ങുകള്‍ ആരംഭിക്കും. ഈ വര്‍ഷം ജൂണിയര്‍സെര്‍ട്ട്, ലിവിംഗ്സെര്‍ട്ട് പരീക്ഷകളില്‍ അയര്‍ലന്‍ഡില്‍നിന്ന് ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ മലയാളി കുട്ടികളെ അനുമോദിക്കും. ഓരോ വിഭാഗത്തില്‍ നിന്നും അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അഞ്ചു കുട്ടികള്‍ക്കു ചടങ്ങില്‍ മൊമെന്റോ സമ്മാനിക്കും.

ഈ വര്‍ഷം ട്രിനിറ്റി കോളജില്‍നിന്നു ഡോക്ടറേറ്റ് നേടിയ രേഷ്മ ബാലചന്ദ്രന്‍, യൂണിവേഴ്സിറ്റി കോളജ് ഡബ്ളിനില്‍നിന്നു ഡോക്ടറേറ്റ് നേടിയ ഷേര്‍ലി ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

വിദ്യാരംഭം ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജോബി സ്കറിയ 085 7184293, ബിപിന്‍ ചന്ദ് 089 4492321, വി.ഡി. രാജന്‍ 087 0573885, അജിത്ത് കേശവന്‍ 087 656 5449.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.