• Logo

Allied Publications

Europe
ഫോക്സ് വാഗന്‍ നഷ്ടപ്പെടുത്തിയ പ്രതിച്ഛായ അഭയാര്‍ഥികളിലൂടെ വീണ്ടെടുക്കാന്‍ ജര്‍മനി
Share
ബര്‍ലിന്‍: മലിനീകരണം കുറച്ചു കാണിക്കാന്‍ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച് ഡീസല്‍ കാറുകള്‍ വില്പന നടത്തിയ ഫോക്സ് വാഗന്‍ തുലച്ചു കളഞ്ഞത് സ്വന്തം പ്രതിച്ഛായ മാത്രമായിരുന്നില്ല, രാജ്യത്തിന്റെ വ്യവസായകയറ്റുമതി മേഖലകളുടേതു കൂടിയായിരുന്നു. എന്നാല്‍, ഫോക്സ് വാഗന്‍ നഷ്ടപ്പെടുത്തിയ ആഗോള പ്രതിച്ഛായ അഭയാര്‍ഥികളെ ഉപയോഗിച്ച് വീണ്ടെടുക്കാന്‍ ജര്‍മനിക്കു സാധിക്കുന്നു എന്നാണു സൈമണ്‍ അന്‍ഹോള്‍ട്ട് എന്ന വിദഗ്ധന്റെ വിലയിരുത്തല്‍.

ഫോക്സ് വാഗന്‍ വിവാദത്തിനു പിന്നാലെ, 2006ലെ ലോകകപ്പു വേദി സ്വന്തമാക്കാന്‍ ജര്‍മനി കോഴ കൊടുത്തെന്നും റഷ്യന്‍ ഉദ്യോഗസ്ഥരെ ജര്‍മന്‍ സെന്‍ട്രല്‍ ബാങ്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനെല്ലാം മേലെയാണ് അഭയാര്‍ഥികള്‍ക്കു സ്വാഗതമോതുന്ന ജര്‍മനിയുടെ നടപടിയെ ലോകം വീക്ഷിക്കുന്നതെന്നാണ് അന്‍ഹോള്‍ട്ടിന്റെ വാദം.

ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം തകരുന്നത്ര ദുര്‍ബലമല്ല ജര്‍മനിയുടെ പ്രതിച്ഛായ. പലരും കരുതുന്നതിനെക്കാളേറെ ശക്തവും ഭദ്രവും സുസ്ഥിരവുമാണത്. ഫോക്സ് വാഗന്‍ സംഭവം നാടകീയമാണെങ്കിലും അതിനു ജര്‍മനിയുടെ പ്രതിച്ഛായയില്‍ ദീര്‍ഘകാല പ്രത്യാഘാതം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭിപ്രായമാണ് ശരിയെന്നും അന്‍ഹോള്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.