• Logo

Allied Publications

Europe
ലണ്ടനിലെ ബിഗ് ബെന്‍ നിശബ്ദമായി
Share
ലണ്ടന്‍: ലോകത്തെ ഏറ്റവും പ്രശസ്തമായ ഘടികാര ഗോപുരങ്ങളില്‍ ഒന്നായ ബിഗ്ബെന്‍ ഇനി അടിക്കില്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇതിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. 258 കോടി രൂപ മുതല്‍ മുടക്കിയാണ് അറ്റകുറ്റപ്പണികള്‍.

ലണ്ടന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഗോപുരം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ മുഖമുദ്രയാണ്. വെസ്റ്മിനിസ്റര്‍ പാലസിന്റെ ഭാഗമാണ് ബിഗ്ബെന്‍. 1859 ലാണ് ഈ ഗോപുരം നിര്‍മിച്ചത്. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നാലു മാസം വേണ്ടിവരും. 156 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദൈര്‍ഘ്യമേറിയ നിശബ്ദതയ്ക്ക് ലണ്ടന്‍ നഗരം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

1976 ലാണ് അവസാനമായി ഈ ഘടികാര ഗോപുരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. അന്നു 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. ഘടികാരത്തിന്റെ പ്രവര്‍ത്തനം അപകടാവസ്ഥയില്‍ എത്തിയതോടെയാണ് സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ സ്വീകരിച്ചത്. മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയാണ്. ഘടികാരത്തിന്റെ ഇരുമ്പ് ഭാഗങ്ങള്‍ക്കു തേയ്മാനം സംഭവിച്ചു. ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗോപുരം നിലംപൊത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. 315 അടി ഉയരമുള്ള ഗോപുരം വിനോദസഞ്ചാരികളുടെ ഇഷ്ടം കേന്ദ്രം കൂടിയാണ്. 334 അടിയാണ് ഗോപുരത്തിലേക്ക് കയറാനുള്ള പടികളുടെ എണ്ണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.