• Logo

Allied Publications

Europe
വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
Share
വത്തിക്കാന്‍സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ (കത്തോലിക്കാ സഭയില്‍ ചെറുപുഷ്പം എന്നു വിശേഷണം) മാതാപിതാക്കളെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പിതാവ് ലൂയീസ് മാര്‍ട്ടിനേയും മാതാവ് സെലി ഗൂറിയേയുമാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 18നു (ഞായര്‍) വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.

ദൈവബോധത്തോടെ ജീവിതം നയിച്ച് മക്കളെ ആത്മീയ പാതയില്‍ വളര്‍ത്തി യഥാര്‍ഥ ക്രിസ്തീയ കുടുംബത്തിന്റെ ചൈതന്യം ലോകത്തിനു പകര്‍ന്നവരെന്ന നിലയിലാണ് ഇവരെ വിശുദ്ധരാക്കിയത്.

ഫ്രാന്‍സിലെ ലിസ്യൂവിലാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ലൂയീസ് മാര്‍ട്ടിന്‍ വാച്ച് നിര്‍മാതാവായിരുന്നു. സെലി തൂവാലകള്‍ തുന്നിയും കുടുംബത്തെ സഹായിച്ചു. ഒമ്പതു മക്കള്‍ പിറന്നെങ്കിലും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചെറുപ്പത്തില്‍ മരിച്ചു. കൊച്ചുത്രേസ്യയടക്കം അവശേഷിച്ച അഞ്ചു പെണ്‍കുട്ടികളും സന്ന്യാസിനികളായി. ക്ഷയരോഗംമൂലം 1897 സെപ്റ്റംബര്‍ 30നാണ് കൊച്ചുത്രേസ്യ മരിച്ചത്. 1925 മേയ് 17നു വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. 1877ല്‍ കൊച്ചുത്രേസ്യക്ക് നാലു വയസുള്ളപ്പോഴാണ് സെലി മരിച്ചത്. 1894ല്‍ ലൂയീസ് മാര്‍ട്ടിനും മരിച്ചു.

രോഗികളെയും മരണാസന്നരെയും സഹായിച്ചും ദരിദ്രര്‍ക്കു ദാനങ്ങള്‍ നല്‍കിയും ചുറ്റും ആവശ്യമുള്ള എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കിയും അനാഥരെ സംരക്ഷിച്ചുമാണ് ലൂയി മാര്‍ട്ടിനും സെലി മാര്‍ട്ടിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

ഇവരുടെ മകളായ ലിസ്യുവിലെ തെരേസയെ പയസ് പത്താമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത് ആധുനിക കാലത്തെ ഏറ്റവും മഹതിയായ വിശുദ്ധ എന്നായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.