• Logo

Allied Publications

Europe
ഇംഗ്ളീഷ് നോവല്‍ 'മലബാര്‍ എ ഫ്ളേം' പ്രകാശനം ചെയ്തു
Share
ലണ്ടന്‍: സാഹിത്യ ലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്റെ ഇംഗ്ളീഷ് നോവല്‍ 'മലബാര്‍ എ ഫ്ളേം' ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 12നു ബ്രിട്ടണിലെ ഒരു പ്രിന്റഡ് ഇംഗ്ളീഷ് മലയാളം പത്രമായ കേരള ലിങ്കിന്റെ 20ാമത് വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഈസ്റ് ലണ്ടന്‍ എംപിയും മുന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രിയുമായ സ്റീഫന്‍ ടിമ്മിനു നല്‍കി കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിര്‍വഹിച്ചു.

മനുഷ്യര്‍ ഏതു ജാതിമതത്തിലുള്ളവരായാലും അതിന്റെ മഹിമയെക്കുറിച്ച് വാഴ്ത്തിപ്പാടുന്നതിലുപരി ആത്മാവില്‍ ആനന്ദം കണ്െടത്തുന്നവരാകണം. അധര്‍മ്മ പക്ഷത്തുനിന്ന് ജയിക്കുന്നതിനേക്കാള്‍ നല്ലത് ധര്‍മ്മ പക്ഷത്തുനിന്ന് ത്യാഗങ്ങള്‍ സഹിക്കുന്നതും തോല്‍ക്കുന്നതുമാണ്. വായനയുടെയും വിദ്യയുടെയും ഉന്നതിയില്‍ നില്‍ക്കുന്ന ബ്രിട്ടീഷുകാരെ നിശ്ചയമായും താന്‍ തെളിച്ചമുള്ള കണ്ണുകൊണ്ടാണ് താന്‍ കാണുന്നതെന്ന് ജിജി തോംസണ്‍ അഭിപ്രായപ്പെട്ടു.

എംപിമാരായ സ്റീഫന്‍ ടിം (ടലുേലവി ഠശാാ), വീരേന്ദ്രശര്‍മ എന്നിവര്‍ ഇന്ത്യന്‍ സമൂഹം രാജ്യത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന കാരൂര്‍ സോമന്‍ 'മലബാര്‍ എ ഫ്ളേമി'ലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് പ്രഭുക്കന്മാരുടെ നാട്ടിലെത്തി ജീവിതത്തെ ഉന്നതവും ഉദാത്തവുമാക്കി തീര്‍ക്കുന്നവരുടെ അനുഭൂതി മാധുര്യത്തിന്റെ അന്തര്‍ഭാവങ്ങളാണ് വെളിവാക്കുന്നത്. ഇവരുടെ മക്കളിലേക്ക് മതതീവ്രവാദികള്‍ കടന്നുവരുന്നത് ഏറെ കൌതുകത്തോടെയാണ് വായിച്ചതെന്ന് കേരള ലിങ്ക് ചീഫ് എഡിറ്ററും കൌണ്‍സിലറുമായ ഫിലിപ്പ് ഏബ്രഹാം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജി.കെ.വി. റാവു ഐഎഎസ്, ശാന്തിഗിരി സ്വാമി ഗുരിന്തനം, ഡോ. സിറിയക്, ഡോ. കെ. ജോണ്‍, അശ്വതി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാര്‍ എ ഫ്ളേം നോവല്‍ മാമ്വീി.ശി, ളഹശുസമൃ.രീാ, ൌരമിശിറശമ.ശി, ാലറശമവീൌലീിെഹശില.ശി ലഭ്യമാണ്.

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ