• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം: മേയര്‍ സ്ഥാനാര്‍ഥിക്കു കുത്തേറ്റു
Share
കൊളോണ്‍: ആഭ്യന്തരകലാപത്തെ തുടര്‍ന്നു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്ത അഭയാര്‍ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊളോണ്‍ മേയര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ചു.

മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിക്കാരി ഹെന്റീറ്റെ റേക്കര്‍ (58) ആണ് ആക്രമണത്തിനിരയായത്. റേക്കറുടെ വയറ്റിലും കഴുത്തിനുമാണ് കുത്തേറ്റത്. മുറിവുകള്‍ ഗുരുതരമാണെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തില്‍ വേറെ നാലു പേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതിയായ നാല്‍പ്പത്തിനാലുകാരനെ പോലീസ് കൈയോടെ പിടികൂടി.

ഒരു സ്ഥാനാര്‍ഥിയുടെ പെട്ടെന്നുള്ള മരണം കാരണം മാറ്റിവച്ച തെരഞ്ഞടുപ്പ് ഒക്ടോബര്‍ 18 നു (ഞായര്‍) ആണ് നടക്കുന്നത്. കൊളോണ്‍ നഗരമധ്യത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷ പ്രചാരണത്തിലായിരുന്നു റേക്കറും കൂട്ടരും.

അഭയാര്‍ഥി പ്രശ്നത്തിന്റെ പേരില്‍ ജര്‍മനിയില്‍ ഒരു വലിയ വിഭാഗം രോഷത്തിലാണെങ്കിലും ജനങ്ങളില്‍ പലരും മൌനം പാലിക്കുകയാണ്. എന്നാല്‍ ഇത്തരം സംഭവം ഇതാദ്യമാണ്.

തെരഞ്ഞെടുപ്പില്‍ റേക്കര്‍ വന്‍വിജയം നേടുമെന്ന പ്രതീക്ഷിയിലാണ് സിഡിയു പാര്‍ട്ടിക്കാര്‍. പ്രവചനങ്ങളും ഇവര്‍ക്കനുകൂലമാണ്. പത്തുലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ