• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: ജര്‍മനിക്ക് മുപ്പത് മില്യാര്‍ഡന്‍ യൂറോ അധിക ചെലവ്
Share
ബര്‍ലിന്‍: സിറിയ, അഫ്ഗാനിസ്ഥാന്‍, എരിത്തീരിയ, സെര്‍ബിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം ജര്‍മനിക്ക് പ്രതിവര്‍ഷം മുപ്പത് മില്യാര്‍ഡന്‍ യൂറോ അധിക ചെലവ് ഉണ്ടാക്കും. യൂറോപ്യന്‍ സാമ്പത്തിക റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഹാന്‍സ് വേര്‍ണര്‍ സിന്‍ ആണ് കണക്കുകള്‍ ഉദ്ധരിച്ച് ഈ വിലയിരുത്തല്‍ നടത്തിയത്.

സംസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ ചെലവിനായി നികുതി വര്‍ധനവ് ഉണ്ടാവുകയില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ പറഞ്ഞെങ്കിലും ഇതു അസാധ്യമാണെന്ന് യൂറോപ്യന്‍ സാമ്പത്തിക റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് വിലയിരുത്തി.

അഭയാര്‍ഥികളുടെ താമസം, ഭക്ഷണം, ഭാഷാപഠനം, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് ഏതാണ്ട് 8,00,000 ആള്‍ക്കാര്‍ക്കുള്ള ചെലവ് കണക്കാക്കിയാല്‍ ഒരു പുതിയ അധിക നികുതി ഇല്ലാതെ ജര്‍മനിക്ക് താങ്ങാനാവുകയില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ അധിക നികുതി മിനിമം ഏതാണ്ട് 0.3 മുതല്‍ 0.5 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതു സാധാരണ ജര്‍മന്‍കാര്‍ക്കും വര്‍ഷങ്ങളായി ജര്‍മനിയില്‍ നിയമാനുസൃതം ജോലി ചെയ്തു ജീവിക്കുന്ന പ്രവാസികള്‍ക്കും വീണ്ടും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ