• Logo

Allied Publications

Europe
ജര്‍മന്‍ അഭയാര്‍ഥിവിഷയത്തില്‍ ഭൂരിപക്ഷം ജനഹിത പരിശോധനയ്ക്ക്
Share
ബര്‍ലിന്‍: ജര്‍മനിയിലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥിപ്രവാഹ വിഷയത്തില്‍ ഭൂരിപക്ഷം ആളുകള്‍ ഒരു ജനഹിത പരിശോധന ആവശ്യപ്പെടുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ സ്വന്തം പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്സ്, സഹോദര പാര്‍ട്ടി ക്രിസ്ത്യന്‍ സോഷ്യലിസ്റ് യൂണിയന്‍, ഭരണ പങ്കാളിയായ സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നിവര്‍ അഭയാര്‍ഥി പ്രശ്നത്തില്‍ പരസ്യമായി ചാന്‍സലര്‍ക്ക് എതിരെ ശക്തമായി പ്രതിക്ഷേധം തുടരുന്നു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ചര്‍ച്ചകളിലും ഫലപ്രദമായ ഒരു പരിഹാരം ഉണ്ടാക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ എമ്നിഡ് നടത്തിയ അഭിപ്രായ സര്‍വേയില്‍ 64 ശതമാനം ആളുകള്‍ അഭയാര്‍ഥി പ്രവാഹ വിഷയത്തിലും ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നിലപാടിലും രാജ്യമൊട്ടാകെ ഒരു ജനഹിത പരിശോധന ആവശ്യപ്പെടുന്നു.

ജര്‍മന്‍ സംസ്ഥാനങ്ങളില്‍ അഭയാര്‍ഥികളുടെ ഇപ്പോഴുള്ള എണ്ണത്തെക്കുറിച്ചു എമ്നിഡ് നടത്തിയ പരിശോധനയില്‍ ബവേറിയ, സാര്‍ലാന്‍ഡ്, സ്ളേസ്വിഗ് ഹേള്‍സ്റ്റെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ കേണിംഗ്സ്റ്റൈന്‍ ഉടമ്പടിയില്‍ ഉണ്ടാക്കിയ ധാരണയേക്കാള്‍ കൂടുതല്‍ അഭയാര്‍ഥികള്‍ ഉള്ളതായി കണ്ടു. ഏറ്റവും കൂടുതല്‍ 1,20,08 അഭയാര്‍ഥികള്‍ ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ ഭരിക്കുന്ന ബവേറിയായില്‍ ഉണ്ട്. ബവേറിയ അഭയാര്‍ഥികള്‍ കടന്നു വരുന്ന അതിര്‍ത്തിയിലാണ്. എന്നാല്‍ ഇവിടെ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിതരണം കേണിംഗ്സ്റ്റൈന്‍ ഉടമ്പടി അനുസരിച്ച് നടക്കുന്നില്ല എന്നാണ് കാണുന്നത്. സംസ്ഥാനങ്ങളില്‍ അഭയാര്‍ഥികളുടെ ഇപ്പോഴുള്ള എണ്ണം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചാര്‍ട്ടില്‍ കാണാം. പച്ചനിറത്തിലുള്ളത് ഈ സംസ്ഥാനങ്ങളില്‍ കൂടുതലുള്ള അഭയാര്‍ഥികളും ചുവപ്പു നിറത്തിലുള്ളത് ഉടമ്പടി അനുസരിച്ച് കുറവുള്ള സംസ്ഥാനങ്ങളുമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ