• Logo

Allied Publications

Europe
അക്ഷരങ്ങളുടെ കളരിയില്‍ കാരണവരായി ലിംക സപ്ളിമെന്ററി സ്കൂള്‍
Share
ലിവര്‍പൂള്‍: ‘ഠവല ംീൃഹറ ശി ീില രശ്യേ’ എന്ന ആപ്ത വാക്യത്തില്‍ ഒക്ടോബര്‍ 10നു (ശനി) ബ്രോഡ്ഗ്രീന്‍ സ്കൂളില്‍ ലിവര്‍പൂള്‍ സപ്ളിമെന്ററി സ്കൂള്‍സ് നെറ്റ്വര്‍ക്കിന്റെ കീഴില്‍ വരുന്ന 20 സപ്ളിമെന്ററി സ്കൂളുകളെ ഉള്‍പ്പെടുത്തി അന്തര്‍ദേശീയ ഭാഷാ ദിനാചരണം സംഘടിപ്പിച്ചു.

പ്രവാസ ജീവിതത്തിലും മാതൃഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന മലയാളികളുടെ ജന്മദേശത്തോടുള്ള അടങ്ങാത്ത സ്നേഹം തങ്ങളുടെ ഇളം തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ കാണിക്കുന്ന ഉത്സാഹവും അതിനു നേതൃത്വം കൊടുക്കുന്ന ലിംകയെയും അധ്യാപകരേയും ലിവര്‍പൂള്‍ മേയര്‍ കൌണ്‍സിലര്‍ ടോണി കണ്‍സെപ്ഷന്‍ അഭിനന്ദിച്ചു.

ഓരോ സ്കൂളും തങ്ങളുടെ രാജ്യത്തിന്റെ സംസ്കാരത്തേയും ആചാരങ്ങളെയും ലിവര്‍പൂളിലെ പ്രവാസ ജീവിതത്തില്‍ എങ്ങനെ പിന്തുടരുന്നു എന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട് വിവരിക്കുകയും പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തദ്ദേശീയ കലാരൂപങ്ങളെ കോര്‍ത്തിണക്കികൊണ്ട് കുട്ടികള്‍ കലാ വിരുന്നും അവതരിപ്പിച്ചു.

ലിംകയെ പ്രതിനിധീകരിച്ച് സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ഡോമിനിക് കാര്‍ത്തികപ്പള്ളില്‍ മലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും കുറിച്ച് വിവരിച്ചു. തുടര്‍ന്നു സ്കൂള്‍ കോര്‍ഓര്‍ഡിനേറ്റര്‍ സണ്ണി ജേക്കബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരപ്പിച്ച കലാപരിപാടികള്‍ കാണികളുടെ കരഘോഷത്തോടെ സമാപിച്ചു.

ഒക്ടോബര്‍ 24നു (ശനി) നടക്കുന്ന ലിംക ചില്‍ഡ്രന്‍സ് ഫെസ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 17നു (ശനി) വൈകുന്നേരം അഞ്ചിനു മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക്: തമ്പി 07576983141, എബി 07734463548.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.