• Logo

Allied Publications

Europe
ഓള്‍ യുകെ ബൈബിള്‍ കലോത്സവം: ഫാ. സോജി ഓലിക്കല്‍ മുഖ്യാഥിതി
Share
ബ്രിസ്റോള്‍: സൌത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ ഒക്ടോബര്‍ 24നു (ശനി) നടക്കുന്ന അഞ്ചാമത് ഓള്‍ യുകെ ബൈബിള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ യുകെയുടെ ഡയറക്ടറുമായ ഫാ. സോജി ഓലിക്കല്‍ മുഖ്യാഥിതിയാകും.

വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളനം ഫാ. സോജി ഓലിക്കല്‍ ഉദ്ഘാടനം ചെയ്ത് മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നിര്‍വഹിക്കും.

ക്ളിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് ബ്രിസ്റോള്‍ ബൈബിള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തു ചേരുന്ന ബൈബിള്‍ കലോത്സവം സംഘാടക മികവു കൊണ്ടും കുട്ടികളുടെ വന്‍ പങ്കാളിത്തം കൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായിട്ടാണ് അറിയപ്പെടുന്നത്.

രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ചെക്കിന്‍ ആരംഭിക്കുകയും ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠക്കുശേഷം 10നു ഏഴു വേദികളില്‍ വിവിധ പ്രായക്കാര്‍ക്കുവേണ്ടി മത്സരങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം മുതിര്‍ന്നവര്‍ക്കായുള്ള ഇംഗ്ളീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 21 മത്സര ഇനങ്ങളാണ് കലോത്സവത്തിലുള്ളത്.

ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഇഉടങഇഇ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ചെയര്‍മാന്‍ ഫാ. സിറില്‍ ഇടമനയും കോഓര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്യനും അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയ് സെബാസ്റ്യന്‍ (കോ ഓര്‍ഡിനേറ്റര്‍) 07862701046, സിജി വാധ്യാനത്ത് (ഇഉടങഇഇ ട്രസ്റി) 07734303945, ജയ്സണ്‍ ബോസ് (ഇഉടങഇഇ സെക്രട്ടറി) 07725342955, ജോണ്‍സന്‍ മാത്യു (ടഠടങഇഇ ട്രസ്റി) 07737960517, ംംം.്യൃീാമഹമയമൃരവൌൃരവയൃശീഹ.രീാ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.