• Logo

Allied Publications

Europe
സംഘര്‍ഷങ്ങള്‍ കാരണം ദാരിദ്യ്രത്തിലായത് 80 കോടി ആളുകള്‍
Share
ബര്‍ലിന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന സംഘട്ടനങ്ങള്‍ കടുത്ത ദാരിദ്യ്രത്തിലാക്കിയത് 80 കോടി പേരെ. ആഗോളതലത്തില്‍ നാലിലൊന്നു കുട്ടികള്‍ വളര്‍ച്ചാമുരടിപ്പു ബാധിച്ചവരാണെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടു പറയുന്നു. സംഘര്‍ഷഭരിതമായ 117 രാജ്യങ്ങളില്‍ നടത്തിയ പഠനഫലങ്ങളാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കടുത്ത ദാരിദ്യ്രം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനും യമനുമൊഴികെ എല്ലാം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്കാണ് ദാരിദ്യ്രത്തില്‍ ഏറ്റവും മുന്നില്‍. ഛാദ്, സാംബിയ എന്നിവ തൊട്ടുപിറകിലുണ്ട്. സായുധസംഘട്ടനങ്ങള്‍ പിടിമുറുക്കിയ രാജ്യങ്ങളില്‍ സന്നദ്ധ സംഘടനകള്‍ക്കുപോലും പ്രവര്‍ത്തനം ദുഷ്കരമായതു ദുരിതം ഇരട്ടിയാക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ട് തയാറാക്കിയ ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് പറയുന്നു.

2008നുശേഷമാണ് ലോകം മുഴുക്കെ സംഘര്‍ഷം വ്യാപിച്ചത്. അതിനുശേഷം കുരുതിക്കിരയാകുന്നവരുടെ എണ്ണം അനേക ഇരട്ടിയായാണ് വര്‍ധിച്ചത്. 2008ല്‍ 56,000 പേര്‍ മരിച്ചിടത്ത് 2014ല്‍ 1,80,000 പേരാണു മരിച്ചത് ഭക്ഷണവിപണി മാത്രമല്ല, ഉത്പാദനവും പൂര്‍ണമായി മുടങ്ങിക്കിടക്കുന്ന രാജ്യങ്ങളുണ്ട്. പ്രശ്നം അതീവ സങ്കീര്‍ണമായി തുടരുന്ന സിറിയ, ദക്ഷിണ സുഡാന്‍, സോമാലിയ തുടങ്ങി 13 രാജ്യങ്ങളിലെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. ഇവകൂടി ചേരുന്നതോടെ യഥാര്‍ഥ സംഖ്യ പിന്നെയും കൂടുമെന്നാണു ഭീതി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.