• Logo

Allied Publications

Europe
സൂറിച്ചില്‍ ഡബ്ള്യുഎംസി യുത്ത് ഫെസ്റിവലും കേരളപ്പിറവി ആഘോഷങ്ങളും നവംബര്‍ ഏഴിന്
Share
സുറിച്ച്: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) സ്വിസ് പ്രോവിന്‍സും യുത്ത് ഫോറവും സംയുക്തമായി നടത്തി വരുന്ന കേരളപ്പിറവി ആഘോഷങ്ങളും യുത്ത് ഫെസ്റിവലും നവംബര്‍ ഏഴിനു സുറിച്ചിലെ കുസ്നാഹ്റ്റിലുള്ള ഹെസ്ലി ഹാളില്‍ നടക്കും.

ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്ത ഡബ്ള്യുഎംസി യൂത്ത് ഫോറം എല്ലാ വര്‍ഷവും കേരളപ്പിറവിയും യുവജനോത്സവവും സംയുക്തമായി ആഘോഷിച്ചു വരുന്നു.

സിനിമ, സംഗീതം, ഹാസ്യം എന്നീ മേഖലകളില്‍ പ്രശസ്തി നേടിയ കലാകാരന്മാരുടെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്റേജ് ഷോ കേരളപ്പിറവി ആഘോഷങ്ങളുടെ മികവു വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് ജിമ്മി കൊരട്ടിക്കാട്ടുതറയിലും സെക്രട്ടറി ജോഷി താഴത്തുകുന്നേലും അറിയിച്ചു.

സൂറിച്ചില്‍ നടക്കുന്ന ആഘോഷത്തില്‍ സ്വിസ് മലയാളികളുടെ ബോളിവുഡ് നൃത്തങ്ങള്‍ക്കു പുറമെ സനിമാ താരങ്ങളും പ്രശസ്ത ഗായകരും മിമിക്രി ആര്‍ട്ടിസ്റുകളും പങ്കെടുക്കും. സിനിമാതാരങ്ങളായ ഷാജോണ്‍, മൃദുല മുരളി, സിജു, പിന്നണി ഗായകരായ അഫ്സല്‍, അഖില, ആനന്ദ് കൂടാതെ മിമിക്രി താരങ്ങളായ ഉല്ലാസ് പന്തളം, കലാഭവന്‍ സുധി എന്നിവര്‍ സ്വിസ് മലയാളികള്‍ക്ക് വ്യതസ്തമായ കലാവിരുന്നു സമ്മാനിക്കുമെന്ന് യൂത്ത് ഫോറം പ്രസിഡന്റ് സ്മിത നമ്പുശേരില്‍, സെക്രട്ടറി റോഷ്നി കാശാംകാട്ടില്‍, ട്രഷറര്‍ ഫ്രെഡിന്‍ താഴത്തുകുന്നേല്‍, യൂത്ത് ഫോറം കണ്‍വീനര്‍ ബോസ് മണിയംപാറയില്‍ എന്നിവര്‍ പറഞ്ഞു.

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷം സിനിമാറ്റിക് ഡാന്‍സ് (ഗ്രൂപ്പ്) വിഭാഗത്തില്‍ മത്സരം ഉണ്ടായിരിക്കുമെന്ന് ചെയര്‍മാന്‍ ജോഷി പന്നാരക്കുന്നേല്‍ അറിയിച്ചു. മേജര്‍, മൈനര്‍ എന്നീ രണ്ടു ഗ്രൂപ്പുകളിലാണ് മത്സരങ്ങള്‍. വിജയിക്കുന്ന ടീമുകള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുമെന്ന് ട്രഷറര്‍ ബാബു കാശാംകാട്ടില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഒക്ടോബര്‍ 15 നകം പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജോഷി പന്നാരക്കുന്നേല്‍ 043 844 40 79, 076 240 50 60.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട