വാട്ടര്‍ഫോര്‍ഡ് (അയര്‍ലന്‍ഡ്): വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കള്‍ചറല്‍ സെല്‍ കമ്മിറ്റി രൂപീകരിച്ചു. മനു ചെന്നിത്തല കണ്‍വീനറും രേഖ ജിമ്മി, മൌറീന്‍ ജോര്‍ജ് എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരുമായ 15 അംഗ കമ്മിറ്റിക്കു വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന് നിര്‍വാഹക സമിതി അംഗീകാരം നല്കി.
അയര്‍ലന്‍ഡിന്റെ സൌത്ത് ഈസ്റ് ഭാഗങ്ങളില്‍ കുടിയേറിയിട്ടുള്ള മലയാളികള്‍ക്കും അവരുടെ വരുംതലമുറയിലുള്ള കുട്ടികള്‍ക്കും കേരളത്തിന്റെ തനിമയാര്‍ന്ന കലാരൂപങ്ങളും അതിലുപരി മലയാള ഭാഷയും നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം കണക്കിലെടുത്ത് ഈ രംഗങ്ങളില്‍ മികവു തെളിയിച്ചിട്ടുള്ളവരെ ഉള്‍പ്പെടുത്തി വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.
കല, സാഹിത്യം, കേരള സംസ്കാരം, മലയാള ഭാഷ എന്നീ രംഗങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടത്ര പരിശീലനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുക എന്നതാണു കമ്മിറ്റിയുടെ പ്രധാന ഉദ്ദേശ്യം.
ആദ്യഘട്ടമെന്ന നിലയില്‍ വാട്ടര്‍ ഫോര്‍ഡ് ഫറോന്ഷനീന് യൂത്ത് സെന്ററുമായി ചേര്‍ന്നു കുട്ടികള്‍ക്കായി കല, സാഹിത്യം, മലയാള ഭാഷ എന്നീ മേഖലയില്‍ വിവിധ പരിശീലന പരിപാടികള്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കുട്ടികളെ വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച് കരിക്കുലം അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ വിപുലമായ സൌകര്യങ്ങളോടെ മലയാളം ലൈബ്രറി, വിവിധ കായിക ഇനങ്ങളില്‍ പരിശീലനം തുടങ്ങിയവ നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കും.
വാട്ടര്‍ ഫോര്‍ഡ് മലയാളി അസോസിയേഷന് അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 15 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ഡബ്ള്യുഎംഎ കള്‍ചറല്‍ സെല്‍ കമ്മിറ്റി .
സ്നേഹ മധു, ഐറിന് സാബു, ജയ പ്രിന്‍സ്, നിഷ ബെന്നി, സുനി മോള് തമ്പി, നിഷ ഷോണ്‍, ജോമോള്‍ ജോസഫ്, ജൂബി സന്തോഷ്, ജിനു ഏബ്രഹാം, അബിലാഷ് തോമസ്, അനൂപ് പീറ്റര്‍, ഷാജു ജോസ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
വിവരങ്ങള്‍ക്ക്: മനു ചെന്നിത്തല 0876244985, രേഖ ജിമ്മി 876775811, മൌറീന്‍, അനൂപ് പീറ്റര്‍ 0894193783.
|