• Logo

Allied Publications

Europe
ആഗോള സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സാംസംഗ് ഒന്നാമത്
Share
ഫ്രാങ്ക്ഫര്‍ട്ട്: ആഗോള സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സാംസംഗ് വീണ്ടും ഒന്നാമത്. ഈ വര്‍ഷം 2015 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ലോകത്തിലെ സ്മാര്‍ട്ഫോണ്‍ വില്‍പന കണക്കിലെടുത്ത് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൌണ്ടര്‍പോയിന്റിന്റേതാണ് ഈ കണക്ക്.

ഈ കാലയളവില്‍ ലോകത്തില്‍ ആകെ വിറ്റ ഫോണുകളില്‍ 21 ശതമാനവും സാംസംഗിന്റേതാണ്. 14 ശതമാനവുമായി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണു രണ്ടാം സ്ഥാനത്ത്. മൂന്നും, നാലും, അഞ്ചും സ്ഥാനങ്ങളില്‍ ചൈനീസ് കമ്പനികളായ ഹ്വാവേ (ഒന്‍പതു ശതമാനം), ഷോമി (അഞ്ചു ശതമാനം), സെഡ്ടിഇ (അഞ്ചു ശതമാനം) എന്നിവയാണ്. നാലു ശതമാനം ഷെയറുമായി എല്‍ജി ആറാം സ്ഥാനത്താണ്.

എന്നാല്‍, യുഎസ്എയും കാനഡായും ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയില്‍ 34 ശതമാനവുമായി ആപ്പിളാണ് ഒന്നാമത്. 26 ശതമാനവുമായി സാംസംഗ് രണ്ടാം സ്ഥാനത്തും 14 ശതമാനവുമായി എല്‍ജി മൂന്നാം സ്ഥാനത്തുമാണ്.

ഈ കാലയളവില്‍ ആകെ വിറ്റ ഫോണുകളില്‍ പകുതിയും 4ജി കണക്ടിവിറ്റിയുള്ളതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പിലെ സാംസംഗ് സ്മാര്‍ട്ഫോണിന്റെ വില്‍പന 29 ശതമാനമാണ്. ഈ വിജയത്തില്‍ സാംസംഗ് യൂറോപ്യന്‍ ആസ്ഥാനത്തെ മലയാളിയായ മാര്‍ക്കറ്റിംഗ് മാനേജരും ഒരു പ്രധാന പങ്കു വഹിച്ചു.

സാംസംഗിന്റെ ഇന്ത്യയിലെ മൂന്നാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണശാല തുറക്കാന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയിലാണെന്നു സാംസംഗ് വക്താവ് പറഞ്ഞു. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എവിടെയായിരിക്കും പ്ളാന്റ് ആരംഭിക്കുകയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. എതെങ്കിലും ഒരു സംസ്ഥാനവുമായി ധാരണയിലെത്തിയശേഷമേ പ്ളാന്റിലെ നിക്ഷേപവും പ്ളാന്റില്‍നിന്ന് പുറത്തിറക്കുന്ന മോഡലുകളും സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുകയുള്ളു. നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് മൂന്നാമത്തെ പ്ളാന്റിലൂടെ ഇന്ത്യയില്‍ സാംസംഗ് ലക്ഷ്യം വയ്ക്കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട