• Logo

Allied Publications

Europe
മാഞ്ചസ്റര്‍ സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ 31ന്
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഒക്ടോബര്‍ 31നു (ശനി) നടക്കും.

ഒന്നു മുതല്‍ നടന്നു വരുന്ന ജപമാല ആചരണത്തിന്റെ സമാപനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും സംയുക്തമായിട്ടാണ് ഇക്കുറി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഷ്രൂഷ്ബറി ബിഷപ് മാര്‍ക്ക് ഡേവിസ് മുഖ്യാതിഥിയായി ആഘോഷപരിപാടികളില്‍ പങ്കെടുക്കും. വിഥിന്‍ഷോ സെന്റ് ആന്റണിസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉകഴിഞ്ഞ് 1.30നു ജപമാലയോടുകൂടി പരിപാടികള്‍ക്കു തുടക്കമാകും. ആഘോഷമായ ദിവ്യബലിയില്‍ ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മികത്വം വഹിക്കും.

തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കു തുടക്കമാകും. ബിഷപ് മാര്‍ക്ക് ഡേവിസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കും. സീറോ മലബാര്‍ വെബ് സൈറ്റ് ഉദ്ഘാടനവും സണ്‍ഡേ സ്കൂളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെയും മാതൃവേദിയുടെയും പിതൃവേദിയുടെയും വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറും. ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ജപമാല ആചരണത്തിലും സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളിലും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.