• Logo

Allied Publications

Europe
യൂറോപ്പ് അഭയാര്‍ഥികൊത്തളമാകില്ല: മെര്‍ക്കല്‍
Share
ബര്‍ലിന്‍: യൂറോപ്പ് ഒരു കാരണവശാലും അഭയാര്‍ഥികളുടെ കൊത്തളമാവില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. യൂറോപ്പിലെ പ്രത്യേകിച്ച് ജര്‍മനിയിലെ അഭയാര്‍ഥി പ്രശ്നത്തിന് എളുപ്പത്തിലും ത്വരിതത്തിലും ഒരു പോംവഴിയുണ്ടാകില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

കാരണങ്ങള്‍ ഏറെയാണ്, എന്നാല്‍ പോംവഴി ഒന്നേയുള്ളു, സ്വീകാര്യത അതുകൊണ്ടു മാത്രമേ ഇക്കാര്യത്തിനു പരിഹാരം കാണാനാവൂ എന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ ഏഴിനു (ബുധന്‍) രാത്രി ജര്‍മന്‍ ടെലിവിഷനില്‍ പ്രശസ്ത ടോക് ഷോക്കാരി അന്നെ വില്‍ മായിയുമായി നടത്തിയ രാഷ്ട്രീയ ടോക് ഷോയിലാണ് മെര്‍ക്കല്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കിയത്. സാധാരണ ഇവരുടെ ടോക് ഷോയില്‍ ഒരു സംഘം പ്രമുഖരുമായിട്ടായിരിക്കും ചര്‍ച്ച. എന്നാല്‍ ഇത്തവണ മെര്‍ക്കല്‍ മാത്രമായിരുന്നു ടോക് ഷോയിലെ ക്ഷണിക്കപ്പെട്ട അഥിതി.

അഭയാര്‍ത്ഥിപ്രശ്നത്തില്‍ ജര്‍മനി ഒരിക്കലും മുഖം തിരിക്കില്ലെന്നും വാതില്‍ കൊട്ടിയടയ്ക്കില്ലെന്നും ഏവര്‍ക്കും സ്വീകാര്യതയുള്ള ഒരു പദ്ധതിയിലൂടെ പരിഹരിക്കുമെന്നും അന്നെയുടെ കൃത്യത നിറഞ്ഞ ചോദ്യങ്ങള്‍ക്കു മെര്‍ക്കല്‍ മറുപടി പറഞ്ഞു.

ജര്‍മനിയുടെ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒരു പ്രശ്നമായി അഭയാര്‍ഥി കുടിയേറ്റം മാറിയെന്നും മെര്‍ക്കല്‍ പറഞ്ഞു. മെര്‍ക്കലിന്റെ ഓരോ വാക്കിലും അവരുടെ ദൃഢനിശ്ചയം നിഴലിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​